Wednesday, March 11, 2026 Last Updated 4 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.51 AM

ബാല ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

കക്കട്ടില്‍: നരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിച്ച ഷബ്‌ന ടീച്ചര്‍ സ്‌മാരക അഞ്ചാമത്‌ ബാലചിത്ര രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ജില്ലക്കകത്തും പുറത്തുമുള്ള നൂറ്റി അറുപതോളം കുട്ടികള്‍ എല്‍.പി, യു.പി ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ മത്സരിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സൂര്യദേവ്‌ എ.കെ. (ഗവ.എച്ച്‌.എസ്‌.എസ്‌, കുറ്റ്യാടി), മിന്‍ഹ മെഹറിന്‍ (എന്‍.എച്ച്‌.എസ്‌.എസ്‌, വട്ടോളി), തന്മയ ദേവ്‌ സി.പി (പി.ആര്‍ എം.എച്ച്‌.എസ്‌.എസ്‌, പാനൂര്‍, കണ്ണൂര്‍) എന്നിവര്‍ക്കാണ്‌ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്‌ഥാനങ്ങള്‍.
യു.പി വിഭാഗത്തില്‍ എടച്ചേരി നരിക്കുന്ന്‌ യു.പി സ്‌കൂളിലെ അന്‍സിയ വൈ.ആര്‍ ഒന്നും സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളിയിലെ സൂര്യദേവ്‌ പി. രണ്ടും, ചങ്ങരംകുളം യു.പിയിലെ ദേവരാഗ്‌ ഏ.ആര്‍ മൂന്നും സ്‌ഥാനങ്ങള്‍ നേടി. എല്‍.പി വിഭാഗത്തില്‍ ഷാല്‍വിന്‍കൃഷ്‌ണ (ഗവ. യു.പി കുണ്ടുതോട്‌) ഒന്നാം സ്‌ഥാനവും ഷാന്‍വി എസ്‌. ബോസ്‌ (എന്‍.എച്ച്‌.എസ്‌ വട്ടോളി) രണ്ടാം സ്‌ഥാനവും നേടി. ജനനി എ.വി (ജി.വി.എല്‍.പി പുറമേരി) അനയ്‌ സൂര്യ (സി.സി.സി യു.പി നാദാപുരം) എന്നിവര്‍ മൂന്നാം സ്‌ഥാനം പങ്കിട്ടു. വിജയികള്‍ക്ക്‌ താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി ശ്രീധരന്‍ സര്‍ട്ടിഫിക്കറ്റുകളും, മൊമന്റോയും വിതരണം ചെയ്‌തു.

Ads by Google
Advertisement
Wednesday 31 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW