Wednesday, March 11, 2026 Last Updated 29 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.51 AM

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം പോലീസില്‍ ഏല്‍പ്പിച്ചു

തൊട്ടില്‍പ്പാലം: ടൗണിലെ പൂക്കച്ചവടക്കാരനായ യുവാവ്‌ കളഞ്ഞ്‌ കിട്ടിയ സ്വര്‍ണ്ണം പോലീസില്‍ ഏല്‍പ്പിച്ചു. പയന്തോങ്ങിലെ ധനില്‍ ആണ്‌ സ്വര്‍ണ്ണാഭരണം പോലീസില്‍ ഏല്‍പ്പിച്ച്‌ മാതൃകയായത്‌.
കാവിലുംപാറ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന അന്നദാനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ ടൗണിലെ ഫൂട്ട്‌ പാത്തില്‍ സ്വര്‍ണാഭരണം വീണുകിടക്കുന്നത്‌ ധനിലിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന്‌ ആഭരണം തൊട്ടില്‍പ്പാലം പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ആഭരണം കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന്‌ പോലീസും നാട്ടുകാരും ധനിലും സുഹൃത്തുകളും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എന്നാല്‍ രണ്ടാഴ്‌ച പിന്നിട്ടിട്ടും ആഭരണം തിരിച്ചു വാങ്ങാന്‍ ആരും എത്തിയില്ല.
തുടര്‍ന്ന്‌ ധനിലും സുഹൃത്തുകളും ചേര്‍ന്ന്‌ തൊട്ടില്‍പ്പാലം പ്രദേശത്തിന്‌ പുറത്തുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വീണ്ടും സ്വര്‍ണാഭരണം കളഞ്ഞു കിട്ടിയതായി അറിയിച്ചു കൊണ്ടിരുന്നു. ഇത്‌ ഫലം കാണുകയായിരുന്നു. സ്വര്‍ണാഭരണം മുള്ളന്‍കുന്നിലെ ഐശ്വര്യയുടേതാണ്‌ പോലീസിന്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന്‌ തെളിവ്‌ സഹിതം ഇവര്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തി സ്വര്‍ണാഭരണം കൈപ്പറ്റുകയുമായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഇ.കെ ഷിജു സ്വര്‍ണാഭരണം ധനിലിന്റെ സാനിധ്യത്തില്‍ ഐശ്വര്യയ്‌ക്ക് കൈമാറി. രണ്ട്‌ ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വര്‍ണാഭരണം തിരിച്ചു നല്‍കിയ യുവാവിന്റെ മാതൃക ഏറെ പ്രശംസനീയമെന്ന്‌ പോലീസ്‌ പറഞ്ഞു. തൊട്ടില്‍പാലം പോലീസിനോടും ധനിലിനോടും നാട്ടുകാരോടും ഏറെ കടപ്പാട്‌ ഉണ്ടെന്ന്‌ ഐശ്വര്യയും പറഞ്ഞു.

Ads by Google
Advertisement
Wednesday 31 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW