Thursday, March 12, 2026 Last Updated 31 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.56 AM

പദ്ധതികള്‍ പൂര്‍ത്തിയാക്കും വിദ്യാഭ്യാസത്തിന്‌ മുന്‍ഗണ

uploads/news/2025/12/818075/4.jpg

പത്തനംതിട്ട: നിലവില്‍ ആരംഭിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലയുടെ വികസന കാര്യത്തില്‍ പുതിയ ഭരണസമിതിക്ക്‌ വലിയ കാഴ്‌ചപ്പാടുണ്ടെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീനാമ്മ റോയിയും വൈസ്‌ പ്രസിഡന്റ്‌ അനീഷ്‌ വരിക്കണ്ണാമലയും പറഞ്ഞു. കാര്‍ഷിക - വിദ്യാഭ്യാസ - ആരോഗ്യ മേഖലകളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ ഇരുവരും പറഞ്ഞു.

'സത്യപ്രതിജ്‌ഞാ ദിനത്തിലെ സി.പി.എം. പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതം'

പത്തനംതിട്ട സത്യപ്രതിജ്‌ഞാ ദിനത്തില്‍ സി.പി.എം അംഗങ്ങള്‍ നടത്തിയ പ്രതിഷേധം രാഷ്ര്‌ടീയ നാടമെന്ന്‌ ജില്ലാ പഞ്ചായത്തു്‌ വൈസ്‌ പ്രസിഡന്റ്‌ അനീഷ്‌ വരിക്കണ്ണാമല.,ജില്ലാ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ സത്യപ്രതിജ്‌ഞയ്‌ക്ക് ശേഷം നടന്ന അനുമോദന യോഗത്തില്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തെ ഉദ്യോഗസ്‌ഥ വീഴ്‌ച ചൂണ്ടികാണിക്കുക മാത്രമാണ്‌ ഡി,സി,സി പ്രസിഡന്റ്‌ പ്ര?ഫ. സതീഷ്‌ കൊച്ചുപറമ്പില്‍ ചെയ്‌തത്‌. എന്നാല്‍ ഇത്‌ സി,പി,എം അംഗങ്ങള്‍ രാഷ്ര്‌ടീയ വല്‍ക്കരിച്ച്‌ ബഹളമുണ്ടാക്കുകയാണ്‌ ചെയ്‌തതെന്നും അനീഷ്‌ വരിക്കണ്ണാമല പറഞ്ഞു.ഇക്കാര്യത്തില്‍ എല്ലാവരും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ ആശുപത്രി കാര്യക്ഷമമാക്കും

ജില്ലയില്‍ ആരോഗ്യ മേഖലയില്‍ നിരവധി പോരായ്‌മകള്‍ നില നില്‍ക്കുന്നു. ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. .ഇത്‌ സംബന്ധിച്ച്‌ നഗരസഭയും ജില്ലാ പഞ്ചായത്തും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ ആശുപത്രി ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലേക്ക്‌ മാറിയിട്ടുണ്ട്‌.പുതിയ ഭരണ സമതി ഇക്കാര്യത്തില്‍ പഠനം നടത്തി നടപടികള്‍ സ്വീകരിക്കും.കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്‌ മുന്‍ഗണന

എസ്‌ .എസ്‌ .എല്‍.സി , പ്ലസ്‌ ടൂ പിന്നാക്കാവസ്‌ഥ പരിഹരിക്കാന്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പദ്ധതിക്ക്‌ രൂപം നല്‍കും. അധ്യയന വര്‍ഷ ആരംഭത്തില്‍ തന്നെ ഇത്‌ ആരംഭിക്കും.സംസ്‌ഥാത്തു്‌ വിദ്യാഭ്യാസ നിലവാരത്തില്‍ ജില്ലയെ മുന്‍ നിരയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കും.
പുളിക്കീഴിലെ എ.ബി.സി കേന്ദ്രത്തിന്റെയും കൊടുമണ്‍ റൈസ്‌മിലും സംബന്ധിച്ച്‌ പഠനം നടത്തി ആവശ്യമായ പരിഹരങ്ങള്‍ വരുത്തും. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി വിശാഖന്‍ നന്ദി രേഖപ്പെടുത്തി.

പദ്ധതി വിഹിതം ചെലവഴിച്ചതില്‍ കുറവ്‌

കഴിഞ്ഞ എല്‍.ഡി.എഫ്‌ ഭരണസമിതിക്ക്‌ പദ്ധതി വിഹിതം ചെലവഴിക്കുന്ന കാര്യത്തില്‍ വീഴ്‌ച സംഭവിച്ചിട്ടുണ്ട്‌. പ്ലാന്‍ ഫണ്ടുകള്‍ പൊതു വിഭാഗത്തില്‍ 29 കോടിയോളം രൂപ ലഭിച്ചതില്‍ 68.67 ശതമാനമാണ്‌ ചെലവഴിച്ചത്‌. പട്ടിക ജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍ ചെലവഴിച്ച തുക വളരെ കുറവാണ്‌. സര്‍ക്കാരില്‍ നിന്നും ക്യത്യമായും ഫണ്ടുകള്‍ ലഭിക്കുന്നതോടെ വികസന പദ്ധതികള്‍ വേഗത്തില്‍നടപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്‌. ഫണ്ട്‌ വിനിയോഗത്തില്‍ മുര്‍ ഭരണ സമിതിയുടെ വീഴ്‌ചകള്‍ പരിശോധിക്കും. ഫണ്ട്‌ വിനിയോഗം 80 ശതമാനമായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

കമ്മിറ്റികള്‍ പുനര്‍ജീവിപ്പിക്കും

മുന്‍ ഭരണ സമിതിയുടെ കാലത്ത്‌ ആരംഭിച്ച പദ്ധതികള്‍ പൂര്‍ത്തികരിക്കും. മുടങ്ങിക്കിടക്കുന്ന കമ്മിറ്റികള്‍ പുനര്‍ജീവിപ്പിക്കും. കഴിഞ്ഞ ഭരണസമിതി കാലത്തെ ഉദ്യോഗസ്‌ഥ വീഴ്‌ചകള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. തൊഴില്‍ തേടിയും മറ്റും നാടുവിട്ടുപോകുന്ന ചെറുപ്പക്കാരുടെ എണ്ണം ജില്ലയില്‍കൂടി വരിയാണ്‌. അതിനാല്‍ യുവാക്കളുടെ പ്രതീക്ഷകള്‍ക്ക്‌ അനുസ്യതമായ പദ്ധതികള്‍ നടപ്പാക്കും.

Ads by Google
Advertisement
Tuesday 30 Dec 2025 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW