-->
പന്തളം: പന്തളം എന്‍ .എസ്. എസ് .യൂണിയന്‍ പ്രതിഭ സംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ധനസഹായ വിതരണവും എന്‍ഡോവ്‌മെന്റ് വിതരണവും യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് അഡ്വ ആര്‍ ഗോപാലകൃഷ്‌ണപിള്ള അദ്ധ്യക്ഷനായിരുന്നു. എസ് .എസ്. എല്‍ .സി, പ്ലസ്‌ടു പരീക്ഷയില്‍ എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെയും വിവിധ യൂണിവേഴ്‌സിറ്റി കളില്‍ നിന്നും റാങ്ക് കരസ്‌ഥമാക്കിയ വരെയും വിവിധ വിഷയങ്ങളില്‍ പി. എച്ച്.് ഡി ലഭിച്ചവരെയും കലാ കായിക രംഗങ്ങളിലെ പ്രതിഭകളെയും മന്നം ട്രോഫികള്‍ നല്‍കി അനുമോദിച്ചു.
നായര്‍ സര്‍വീസ് സൊസൈറ്റി ഒരു കാരയോഗത്തിലെ ഒരു വിദ്യാര്‍ത്ഥിയ്‌ക്ക് വീതം നല്‍കുന്ന വിദ്യാഭ്യാസ ധന സഹായ വിതരണവും യൂണിയന്‍ പ്രസിഡന്റ് നിര്‍വഹിച്ചു. യൂണിയനില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് കളും വിതരണം ചെയ്‌തു.
സെക്രട്ടറി കെ. കെ പദ്‌മകുമാര്‍, എന്‍ .എസ്. എസ്സ് പ്രതിനിധി സഭാംഗങ്ങളായ എ. കെ .വിജയന്‍, പി എന്‍ രാമകൃഷ്‌ണപിള്ള യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ആര്‍ രാജേന്ദ്രനുണ്ണിത്താന്‍, ആര്‍ സോമനുണ്ണിത്താന്‍, സി.ആര്‍ ചന്ദ്രന്‍ ജയചന്ദ്രന്‍പിള്ള, ഹരിശങ്കര്‍, സി.പി ഹേമചന്ദ്രന്‍ പിള്ള, എന്‍. ഡി നാരായണപിള്ള, എന്‍ അശോക്കുമാര്‍, ആര്‍ വിജയകുമാര്‍ എന്‍ മോഹനന്‍പിള്ള എസ് ശ്രീകുമാര്‍ വനിത യൂണിയന്‍ പ്രസിഡന്റ് ജി സരസ്വതിയമ്മ, സെക്രട്ടറി വിജയ മോഹന്‍ കോര്‍ഡിനേറ്റര്‍ അശ്വതി എന്നിവര്‍ പ്രസംഗിച്ചു.