Thursday, March 12, 2026 Last Updated 22 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.56 AM

സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ ക്രിസമസ്‌ അവധിക്കാല ക്യാമ്പ്‌

uploads/news/2025/12/818073/2.jpg

പത്തനംതിട്ട: മാര്‍ത്തോമ്മാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ്‌ അവധിക്കാല ക്യാമ്പ്‌ സമധ്വ 2025 ആരംഭിച്ചു പത്തനംതിട്ട അഡി. എസ്‌. പി. ബേബി പി.വി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി മാത്യൂ സ്‌കറിയ അദ്ധ്യഷത വഹിച്ച യോഗത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി.കെ അര്‍ജ്‌ജുനന്‍, സ്‌ക്കൂള്‍ പി.റ്റി.എ. പ്രസിഡന്റ്‌ അഡ്വ. ജോണ്‍ പോള്‍ മാത്യു. ട്രാഫിക്ക്‌ എസ്‌.ഐ അജി. ശാമുവേല്‍, എസ്‌.ഐ, രാജേഷ്‌.കെ സിവില്‍ പോലീസ്‌ ഓഫീസര്‍, അയന മറിയം ജേക്കബ്‌ പ്ലറ്റൂണ്‍ ലീഡര്‍, സി.പി.ഓ.മിന്റോ വി.റ്റി, എ.സി.പി.ഓ.മേരി മത്തായി എന്നിവര്‍ പ്രസംഗിച്ചു.
3 ദിവസങ്ങളില്‍ ആയി നടക്കുന്ന ക്യാമ്പില്‍ ജന്‍ഡര്‍ ഇക്വാളിറ്റി, സെല്‍ഫ്‌ ഡിഫന്‍സ്‌,സൈബര്‍ സുരക്ഷ, വണ്‍ സ്‌കൂള്‍ വണ്‍ കമ്മ്യൂണിറ്റി പ്രാജക്‌ട്, യോഗ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.

Ads by Google
Advertisement
Tuesday 30 Dec 2025 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW