Saturday, March 14, 2026 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.55 AM

കുറ്റിപ്ലാങ്ങാട്‌ ജനവാസ മേഖലയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍

uploads/news/2025/12/818069/2.jpg

മുണ്ടക്കയം: കൊക്കയാര്‍ കുറ്റിപ്ലാങ്ങാട്‌ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാര്‍ കുറ്റിപ്ലാങ്ങാട്‌ വായനശാലയ്‌ക്ക് സമീപത്തായിട്ടാണ്‌ ഇന്നലെ രാവിലെ പുലിയെ കണ്ടത്‌. സ്‌കൂളിന്‌ തൊട്ടടുത്തുള്ള പ്രദേശമാണിത്‌ എന്നത്‌ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ഇന്ന്‌ രാവിലെ ജോലിയ്‌ക്ക് പോയ തൊഴിലാളികളാണ്‌ പുലിയെ കണ്ടതായി പറയുന്നത്‌ വായനശാലയുടെ ഭാഗത്തുനിന്നും ഒരു പട്ടിയെ ഓടിച്ചുകൊണ്ട്‌ പോകുന്ന നിലയിലായിരുന്നു പുലിയെ കണ്ടതെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌ വിവരം അറിഞ്ഞ്‌
വണ്ടന്‍പതാല്‍ വനംവകുപ്പ്‌ ഡെപ്യൂട്ടി റേഞ്ച്‌ ഫോറെസ്‌റ്റ് ഓഫീസര്‍ മനോജ്‌ കെ ചന്ദ്രന്റ നേത്യത്തില്‍ വനം വകുപ്പ്‌ അധികൃതരും, ആര്‍.ആര്‍.റ്റി ടീമംഗങ്ങളും സ്‌ഥലത്ത്‌ എത്തി പരിശോധന നടത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതിനു അടുത്തു തന്നെയുള്ള സ്‌ഥലമായ വെബ്ലിയില്‍ കള്ളി വയലില്‍ മാത്തച്ചന്റെ എന്നയാളുടെ റബര്‍തോട്ടത്തില്‍ കേഴമാനിന്റ ശരീര ഭാഗങ്ങള്‍ പാതിഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു ഇത്‌ പുലി പിടിച്ചതായി സംശയമുണ്ട്‌.
പുലിയെ കണ്ടതായി പറയപ്പെടുന്ന കുറ്റിപ്ലാങ്ങാട്‌ ഭാഗത്ത്‌ വനം വകുപ്പ്‌ നേത്യത്തില്‍ ഇന്നലെ രാത്രിയിലും പരിശോധന നടത്തി,തുടര്‍ന്നും കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും
വണ്ടാന്‍പതാല്‍ ഡെപ്യൂട്ടി റേഞ്ച്‌ ഫോറെസ്‌റ്റ് ഓഫീസര്‍ മനോജ്‌ കെ ചന്ദ്രന്‍ അറിയിച്ചു

Ads by Google
Advertisement
Tuesday 30 Dec 2025 04.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW