-->
ചങ്ങനാശേരി: ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചതിനെതുടര്‍ന്നു കണ്ടെയ്‌നര്‍ ലോറി ഇടറോഡില്‍ കുടുങ്ങുകയും വൈദ്യൂതി കേബിളുകള്‍ പൊട്ടിവീഴുകയും റോഡ് ഗതാഗതം സ്‌തംഭിച്ചു.
വാഹനം കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറിക്കു വഴിതെറ്റി വൈദ്യൂതി, ഇന്റര്‍നെറ്റ് കേബിളുകള്‍ പൊട്ടിവീഴുകയായിരുന്നു. കെഎസ്‌ഇബിയുടെ സമയോചിത ഇടപെടല്‍ വലിയ അപകടം ഒഴിവായി.ഇന്നലെ പുലര്‍ച്ചേ ഒരു മണിയോടെ ചേതക് കമ്പനിയുടെ വാഹനങ്ങള്‍ കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറിനു വഴി തെറ്റി റെസിഡന്‍സ് ഏരിയയിലെ റോഡിലൂടെ കയറിവരുകയായിരുന്നു. പ്രദേശത്തെ 30 ഓളം കെ.എസ്.ഇ.ബിയുടെ സര്‍വീസുകള്‍, ബി.എസ്.എന്‍.എല്‍, ഏഷ്യാനെറ്റ്, എയര്‍ടെല്‍, എ.സി.വി, കെസിവിയുടേയും നിരവധി കേബിള്‍ കണക്ഷനുകളും, ഇന്റര്‍നെറ്റ് സംവിധാനവും താറുമാറായത്. ചങ്ങനാശേരി എം.സി റോഡില്‍ പെരുന്നയില്‍ നിന്നു പുഴവാത് ഇടറോഡില്‍ ഹിദായത്ത് നഗറിലൂടെ 200 മീറ്റര്‍ ഓളം ദൂരത്തില്‍ കണ്ടെയ്‌നര്‍ ലോറി ഓടിച്ചു കയറ്റിയത്. ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചതെന്ന് ഡ്രോവര്‍ പറയന്നു.കണ്ടെയ്‌നര്‍ ലോറിയുടെ ഉയരം കൂടിയ മുഗള്‍ ഭാഗത്ത് റോഡിനു കുറുകെയുള്ള സ്‌ട്രീറ്റ് ലൈന്‍ കമ്പികള്‍ കൂട്ടിമുട്ടി വൈദ്യൂതി ബന്ധം വിഛേദിച്ചതു കൊണ്ടാണു വലിയ അപകടം ഒഴിവായതെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ചങ്ങനാശേരി ഡിവിഷന്‍ എ.ഇ. മനോജ്, സബ് എന്‍ജിനീയര്‍ ഷിനോ എന്നിവരുടെ നേതൃത്വത്തില്‍ 11 അംഗ ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടിവിലാണു വൈകിട്ട് 4 മണിയോടെ വൈദ്യൂതി ബന്ധവും, കേബിള്‍ കണക്ഷനുകളും പുന:സ്‌ഥാപിച്ചത്.