Thursday, March 12, 2026 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.54 AM

എസ്‌.പി.സി. ത്രിദിന ക്യാമ്പ്‌ ആരംഭിച്ചു

uploads/news/2025/12/818062/3.jpg

കോലഞ്ചേരി: വെണ്ണിക്കുളം സെന്റ്‌ ജോര്‍ജ്‌ജസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകളുടെ ത്രിദിന ക്യാമ്പ്‌ ആരംഭിച്ചു. തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റെജി വര്‍ഗീസ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഐ.കെ. ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു.
ചോറ്റാനിക്കര പോലീസ്‌ സേ്‌റ്റഷനിലെ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ പി.ഇ. ഷാജി ക്യാമ്പിന്‌ തുടക്കം കുറിച്ച്‌ പതാക ഉയര്‍ത്തി. ഗ്രാമ പഞ്ചായത്ത്‌ അംഗം എബി അനില്‍, പ്രിന്‍സിപ്പല്‍ ?െന്നിസ്‌ രാജന്‍, ഹെഡ്‌മാസ്‌റ്റര്‍ ബെന്‍സണ്‍ വര്‍ഗീസ്‌, പി.ടി.എ പ്രസിഡന്റ്‌ അജി കൊട്ടാരത്തില്‍, പി.ടി.എ. വൈസ്‌ പ്രസിഡന്റ്‌ ജിന്‍സി ജോണ്‍, മാതൃസംഘം ചെയര്‍പേഴ്‌സണ്‍ ഓമന നന്ദകുമാര്‍, എസ്‌.പി.സി പി.ടി.എ. പ്രസിഡന്റ്‌ സിന്ധു അനില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിന്റെ മുന്നൊരുക്ക ക്ലാസിന്‌ റിട്ടയേര്‍ഡ്‌ ഡിവൈ.എസ്‌.പി. ശിവന്‍കുട്ടി നേതൃത്വം നല്‍കി.
ജന്‍ഡര്‍ ഇക്വാളിറ്റി എന്നതാണ്‌ ക്യാമ്പിന്റെ മുഖ്യ ചിന്താവിഷയം. ഈ വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപിക റിജിന്‍ ക്ലാസ്‌ നയിച്ചു. ഡ്രില്‍ ഇന്‍സ്‌ട്രക്‌ടര്‍ ചോറ്റാനിക്കര പോലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ ആര്‍.ജി. അനീഷ്‌ കേഡറ്റുകള്‍ക്ക്‌ പരേഡ്‌ പരിശീലനം നല്‍കി. എസ്‌.പി.സി.പി.ടി.എ. സെക്രട്ടറി നീനു ജിജോ, കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസര്‍മാരായ ഡാലിയ ജി., ബിനു കുര്യാക്കോസ്‌ എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 30 Dec 2025 04.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW