Thursday, March 12, 2026 Last Updated 23 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.54 AM

നക്ഷത്ര തടാകം മെഗാ കാര്‍ണിവലിന്‌ വന്‍ തിരക്ക്‌

uploads/news/2025/12/818061/2.jpg

കാലടി : മലയാറ്റൂര്‍ മലയടിവാരത്ത്‌ മലയാറ്റൂര്‍ ജനകീയ വികസന സമിതിയും മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തും ചേര്‍ന്നു സംഘടിപ്പിച്ചിരിക്കുന്ന നക്ഷത്ര തടാകം മെഗാ കാര്‍ണിെവലിനു വന്‍ തിരക്ക്‌. ക്രിസ്‌മസ്‌- പുതുവത്സര ആഘോഷങ്ങളുടെ അരങ്ങായി മാറിയിരിക്കുകയാണ്‌ അടിവാരത്തെ മെഗാ കാര്‍ണിവല്‍. 110 ഏക്കര്‍ വിസ്‌തൃതിയുള്ള മണപ്പാട്ടുചിറയ്‌ക്കു ചുറ്റും പ്രകാശിക്കുന്ന 10,025 നക്ഷത്രങ്ങളാണ്‌ ഇവിടെ വരുന്നവരെ വരവേല്‍ക്കുന്നത്‌. ചിറയിലെ വെള്ള ത്തില്‍ വിവിധ വര്‍ണങ്ങളിലുള്ള പ്രഭാപൂരിതമായ നക്ഷത്രങ്ങളുടെ പ്രതിഫലനം ആസ്വദിച്ചിരിക്കാനും രസമാണ്‌. അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലെ വിവിധ റൈഡുകളില്‍ കയറാനും ഭക്ഷണശാലകളിലെ രുചിക്കൂട്ടുകള്‍ ആസ്വദിക്കാനും തിരക്കാണ്‌. ഇതോടൊപ്പം വേദിയില്‍ നിരന്തരം നടക്കുന്ന കലാപരിപാടികള്‍ ആനന്ദതാളം നല്‍കുന്നു.ദിവസവും വൈകിട്ട്‌ 6 ന്‌ നക്ഷ ത്രങ്ങളുടെ സ്വിച്ച്‌ ഓണ്‍ നടക്കും.തുടര്‍ന്ന്‌ രാത്രി 11 വരെ കാര്‍ണിവലില്‍ നിലയ്‌ക്കാത്ത തിരക്കാണ്‌. 31ന്‌ അര്‍ധരാത്രി 50 അടി ഉയരമുള്ള പാപ്പാഞ്ഞിയെ ഡി. ജെ.സംഗീതത്തിന്റെ അകമ്പടിയോടെ അഗ്നിക്കിരയാക്കി കാര്‍ണിവലില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇതോടെ ഈ വര്‍ഷത്തെ കാര്‍ണിവലിനു സമാപനമാകും.

Ads by Google
Advertisement
Tuesday 30 Dec 2025 04.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW