Thursday, March 12, 2026 Last Updated 52 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.54 AM

കൊച്ചിക്ക്‌ 50 ദിന കര്‍മ്മ പദ്ധതി പൊതുജനങ്ങളുടെ പരാതികള്‍ ഇനി നേരില്‍ കേള്‍ക്കും : മേയര്‍ മിനിമോള്‍

uploads/news/2025/12/818060/1.jpg

കൊച്ചി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കൊച്ചി നഗരസഭാ പ്രദേശത്ത്‌ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന്‌ മേയര്‍ വി.കെ മിനിമോള്‍.
50 ദിവസത്തെ കര്‍മ്മ പദ്ധതിയാണ്‌ വിഭാവനം ചെയ്യുന്നത്‌.ഇത്‌ സംബന്ധിച്ച്‌ എല്ലാ മേഖലയിലമുള്ള വിദഗ്‌ധരുടെ അഭിപ്രായം പുതിയ കോര്‍പ്പറേഷന്‍ ഭരണസമിതി തേടുമെന്ന്‌ എറണാകുളംപ്രസ്‌ ക്ലബ്ബിന്റെ മീറ്റ്‌ പ്രസ്‌ പരിപാടിയില്‍ പങ്കെടുത്ത്‌ മേയര്‍ പറഞ്ഞു.
ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കൂടുതല്‍ കൃത്യത വരുത്തും. നയപരമായ ഫയലുകളില്‍ 15 ദിവസത്തിനകം നടപടിയുണ്ടാവും.അല്ലാത്തവ ഒരാഴ്‌ചയ്‌ക്കകം തീര്‍പ്പാക്കും.ഫയല്‍ പിടിച്ചു വെക്കല്‍ എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാലാണ്‌ ഇത.്‌ പൊതുജനങ്ങളുടെ പരാതികള്‍ക്ക്‌ കേള്‍ക്കാനുള്ള സംവിധാനവും നടപ്പില്‍ വരുത്തും. മേയറും ഡെപ്യൂട്ടി മേയറും നേരിട്ട്‌ പരാതികള്‍ കേള്‍ക്കും.
മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ അടിസ്‌ഥാന വികസനമാണ്‌ പ്രധാന ലക്ഷ്യം. സാധാരണക്കാര്‍ക്ക്‌ കൂടി പ്രയോജനപ്പെടുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും. യുഡിഎഫിന്റെ കരുതലും കൈത്താങ്ങും എന്ന മുദ്രാവാക്യം പ്രവര്‍ത്തനങ്ങളില്‍ നിഴലിക്കുമെന്ന്‌ മേയര്‍ പറഞ്ഞു. മേയര്‍ പദവി ഒരു തുടര്‍ച്ച മാത്രമാണ.്‌ പദ്ധതികള്‍ ആര്‌ അധികാരത്തില്‍ വന്നാലും തുടരും.സാമ്പത്തിക രംഗം കൂടുതല്‍ അച്ചടക്കമുള്ളതാക്കും. ധനച്ചോര്‍ച്ച തടയും. മാലിന്യ സംസ്‌കരണത്തിന്‌ ശുചിത്വ നഗരം എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കും.ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ്‌ വികസനം ലക്ഷ്യമിട്ട്‌ ഉടന്‍ പ്ലാന്റ്‌ സന്ദര്‍ശനം നടത്തുമെന്ന്‌ മേയര്‍ പറഞ്ഞു.നഗരത്തിലെ ടോയ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാത്തത്‌ സ്‌ഥലപരിമിതി മൂലമാണ്‌.നിലവിലുള്ളവ കൂടുതല്‍ ശുചിയായി നിലനിര്‍ത്തും. 20 ടോയ്‌ലറ്റുകളാണ്‌ പദ്ധതിയിലുള്ളത്‌.സമൃദ്ധി ഹോട്ടലുകളുടെ ലാഭനഷ്‌ടം സംബന്ധിച്ച്‌ ഓഡിറ്റിംഗ്‌ കൃത്യമാകും.സിഎസ്‌ആര്‍ ഫണ്ടിന്റെ വക മാറ്റല്‍ പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു.
പാര്‍ട്ടി നിര്‍ദ്ദേശാനുസരണം അധികാരമേറ്റ തങ്ങള്‍ പാര്‍ട്ടി നയങ്ങള്‍ നഗരവികസനത്തിനായി നടപ്പാക്കുമെന്ന്‌ ഡെപ്യൂട്ടി മേയര്‍ ദീപക്‌ ജോയ്‌ മീറ്റ്‌ ദ പ്രസ്സില്‍ വ്യക്‌തമാക്കി.എറണാകുളം പ്രസ്‌ ക്ലബ്‌ പ്രസിഡണ്ട്‌ ആര്‍ .ഗോപകുമാര്‍ സ്വാഗതവും സെക്രട്ടറി എം.ഷിജില്‍ കുമാര്‍ സെക്രട്ടറി നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Tuesday 30 Dec 2025 04.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW