Friday, March 13, 2026 Last Updated 28 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.08 AM

സഹപ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ പോലീസ്‌ സംഘടന മികച്ച മാതൃക: മന്ത്രി ഒ.ആര്‍ കേളു

uploads/news/2025/12/817997/4.jpg

കല്‍പ്പറ്റ: സഹപ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ പോലീസ്‌ മികച്ച മാതൃകയാണെന്ന്‌ കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്‌ മന്ത്രി ഒ.ആര്‍ കേളു, സര്‍വീസിലിരിക്കെ മരണമടഞ്ഞ പോലീസുകാരുടെ കുടുംബത്തെ സഹായിക്കുന്നതിനുള്ള സഹായ നിധി വിതരണവും, സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ്‌ പരിപാടിയും ഡിസംബര്‍ 27 ശനിയാഴ്‌ച്ച വൈകിട്ട്‌ കല്‍പ്പറ്റ പിഡബ്ല്യുഡി റസ്‌റ്റ് ഹൗസ്‌ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്‌തത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒരുമിച്ച്‌ ചേര്‍ത്ത്‌ നില്‍ത്തുന്ന സമീപനമാണ്‌ പോലീസിന്റെ ശക്‌തിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ ജില്ലാ പോലീസ്‌ മേധാവി തപോഷ്‌ ബസുമതാരി ഐപിഎസ്‌ മുഖ്യാതിഥിയായി. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ്‌ എം.എ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. സര്‍വീസിലിരിക്കെ മരണമടഞ്ഞ സി.എ. അശോകന്റെ കുടുംബത്തിന്‌ കേരള പോലീസ്‌ ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരള പോലീസ്‌ അസോസിയേഷന്റെയും നേതൃത്വത്തില്‍ വയനാട്‌ ജില്ലയിലെ പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ നിന്നും സമാഹരിച്ച 960750 രൂപയും, കേരള പോലീസ്‌ ഹൗസിംഗ്‌ സഹകരണ സംഘത്തിന്റെ ധനസഹായമായ 538351 രൂപയും മന്ത്രി കൈമാറി. സര്‍വീസിലിരിക്കെ മരണമടഞ്ഞ സനീഷ്‌ സിറിയക്കിന്റെ കുടുംബത്തിന്‌ പൊലീസുദാ്യേഗസ്‌ഥരില്‍ നിന്ന്‌ സമാഹരിച്ച 970500 രൂപയും ഹൗസിംഗ്‌ സഹകരണ സംഘത്തിന്റെ 21449 രൂപയും കൈമാറി. സനീഷിന്റെ എറണാകുളം സൊസൈറ്റിയിലുണ്ടായിരുന്ന അഞ്ച്‌ ലക്ഷം ലോണ്‍ എഴുതിത്തള്ളിയിരുന്നു.
കൂടാതെ, സ്‌തുത്യര്‍ഹ സേവനത്തിനു ശേഷം 2025 ഡിസംബര്‍ 31 ന്‌ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഡി.എച്ച്‌ ക്യൂ വിലെ എസ്‌.ഐ സി.കെ. രവി, എസ്‌.സി.പി.ഓ പി.കെ. ചന്ദ്രന്‍ എന്നിവര്‍ക്ക്‌ യാത്രയയപ്പും, 2025 വര്‍ഷത്തെ കേരള മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹരായവര്‍ക്കുള്ള അനുമോദനവും, പോലീസ്‌ ഉദാ്യേഗസ്‌ഥര്‍ക്ക്‌ വയനാട്‌ ജില്ലാ പോലീസ്‌ സഹകരണ സംഘം നല്‍കുന്ന ഡയറി, കലണ്ടര്‍ എന്നിവയുടെ വിതരണോദ്‌ഘാടനവും മന്ത്രി നിര്‍വഹിച്ചു. വയനാട്‌ ജില്ലാ പോലീസ്‌ സഹകരണ സംഘം പ്രസിഡന്റ്‌ കെ.എം ശശിധരന്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
കേരള പോലീസ്‌ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇര്‍ഷാദ്‌ മുബാറക്‌ സ്വാഗതവും ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി.ജി സതീഷ്‌ കുമാര്‍ നന്ദിയുമര്‍പ്പിച്ചു സംസാരിച്ചു. ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പിസി സജീവ്‌, കേരള പോലീസ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ ബിപിന്‍ സണ്ണി തുടങ്ങിയവരും മറ്റു പോലീസ്‌ ഉദാ്യേഗസ്‌ഥരും ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 29 Dec 2025 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW