Wednesday, March 11, 2026 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.08 AM

പടിഞ്ഞാറത്തറ ടൗണ്‍ ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്നു

uploads/news/2025/12/817996/3.jpg

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ടൗണ്‍ അനുദിനം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. മറ്റു വാഹനങ്ങള്‍ക്കു പുറമേ ക്രിസ്‌മസ്‌ അവധിയില്‍ ബാണാസുര ഡാമിലേക്ക്‌ എത്തുന്ന നൂറു കണക്കിന്‌ വാഹനങ്ങളും ടൗണില്‍ എത്തുന്നതാണ്‌ ഗതാഗതക്കുരുക്കിന്‌ പ്രധാന കാരണം.
കല്‍പ്പറ്റ റോഡില്‍ നിന്നും തെങ്ങുംമുണ്ട റോഡില്‍ നിന്നും ടൗണിലേക്ക്‌ പ്രവേശിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്‌ഥയാണ്‌ നിലവില്‍. ഡാം റോഡില്‍ തിരക്കേറിയതോടെ വണ്‍വേ ആയാണ്‌ വാഹനങ്ങള്‍ കടത്തിവിടുന്നത്‌. കാപ്പുണ്ടിക്കല്‍ വഴി ഡാമിലെത്തുന്ന വാഹനങ്ങള്‍ തെങ്ങുംമുണ്ട വഴി ടൗണില്‍ എത്തിയാണു തിരിച്ചു പോകുന്നത്‌. ടൗണിലെ ഇടുങ്ങിയ നിലയിലുള്ള റോഡില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതോടെ ഗതാഗതക്കുരുക്ക്‌ ഏറെ നേരം നീളുന്ന അവസ്‌ഥയാണ്‌. വരും ദിവസങ്ങളിലും തിരക്ക്‌ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ആവശ്യമുയരുന്നത്‌.

Ads by Google
Advertisement
Monday 29 Dec 2025 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW