Wednesday, March 11, 2026 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.08 AM

തടയണയ്‌ക്ക് സമീപത്തെ മണ്ണിടിച്ചില്‍ തടയാന്‍ നടപടിയില്ലെന്ന്‌ പരാതി

uploads/news/2025/12/817994/1.jpg

വിളമ്പുകണ്ടം: മലങ്കര കഴുക്കലോടി പാലത്തോടു ചേര്‍ന്നുള്ള തടയണയ്‌ക്ക് സമീപത്തെ മണ്ണിടിച്ചില്‍ തടയാനോ, പുഴ പുറമ്പോക്കിലെ കടപുഴകി വീണ മരങ്ങള്‍ വെട്ടിമാറ്റുന്നതിനോ നടപടിയില്ലെന്ന്‌ പരാതി. കാലവര്‍ഷത്തിന്റെ തുടക്കത്തിലുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം ഇറങ്ങിയതോടെയാണ്‌ മണ്ണിടിച്ചില്‍ ആരംഭിച്ചത്‌.
ഓരോ ദിവസം കഴിയുതോറും ഇടിച്ചിലിനു വ്യാപ്‌തി കൂടി സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലം ഇടിഞ്ഞു തീരുന്ന അവസ്‌ഥയാണ്‌. അശാസ്‌ത്രീയമായ തടയണ നിര്‍മാണം മൂലം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ തടയണയുടെ ഒരു ഭാഗത്തെ സംരക്ഷണഭിത്തിയടക്കം തകര്‍ന്ന്‌ പുഴ ഗതിമാറി ഒഴുകിയിരുന്നു. ഈ ഭാഗത്തു തന്നെയാണ്‌ വീണ്ടും മണ്ണിടിച്ചില്‍ തുടരുന്നത്‌. തടയണ തകര്‍ന്ന്‌ പുഴ ഗതിമാറി ഒഴുകുന്ന ഭാഗത്ത്‌ അടിയന്തരമായി സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ സ്‌ഥലം ഇടിഞ്ഞ്‌ കൃഷി നശിക്കാനും പാലത്തിന്റെ സുരക്ഷാ ഭിത്തി ഇടിഞ്ഞ്‌ തകരാനും ഇടയാക്കുമെന്ന്‌ നാട്ടുകാര്‍ പറയുന്നു. എത്രയും വേഗത്തില്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ആവശ്യമുയരുന്നത്‌.

Ads by Google
Advertisement
Monday 29 Dec 2025 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW