Thursday, March 12, 2026 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.08 AM

ശബരിമല വിമാനത്താവളം: കൊടുമണ്‍ പ്ലാന്റേഷന്‍ അനുയോജ്യം

പത്തനംതിട്ട: നിര്‍ദിഷ്‌ട ശബരിമല ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവളത്തിനു ചെറുവള്ളിയില്‍ ഭൂമി ഏറ്റെടുക്കുന്നതിനു സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്‌ഞാപനം ഹൈക്കോടതി വീണ്ടും റദ്ദാക്കിയതോടെ ജില്ലയില്‍ വിമാനത്താവളത്തിന്‌ അനുയോജ്യമായ സ്‌ഥലം കൊടുമണ്‍ പ്ലാന്റേഷന്‍ റവന്യു ഭൂമിയാണെന്ന്‌തെളി ഞ്ഞിരിക്കുകയാണെന്നു ശബരി മല വിമാനത്താവള ആക്ഷന്‍ കമ്മിറ്റി.
സര്‍ക്കാര്‍ ഇനിയെങ്കിലും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു ശബരി മല വിമാനത്താവളത്തിനു പ്ലാന്റേഷന്‍ ഭൂമി തിരഞ്ഞെടുക്കണം. 2015 മുതല്‍ ശബരിമല തീര്‍ഥാട കര്‍ക്കായി ശബരിവിമാനത്താവ ളം എന്ന ആശയവുമായി സര്‍ ക്കാര്‍ മുന്നോട്ടു വന്നതാണ്‌. എന്നാല്‍ അന്നുമുതല്‍ നിയമക്കു രുക്കിലായി പദ്ധതി നീണ്ടു പോ കുന്ന അവസ്‌ഥയാണ്‌.
ജില്ലയില്‍ ഏറ്റവും അനുയോജ്യമായ സ്‌ഥ ലം കിടക്കുമ്പോള്‍ വിമാനത്താവ ളത്തിന്‌ അനുയോജ്യമായ സ്‌ഥലമല്ലെങ്കില്‍ പോലും സര്‍ക്കാര്‍ കോടികള്‍ മുടക്കി ചെറുവള്ളിയിലെ സ്‌ഥലം അനുയോജ്യമാക്കി യെടുക്കാന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്‌.
പ്രശ്‌നങ്ങളില്ലാത്ത, വന്യജീവിക കൊടുമണ്‍ പ്ലാന്റേഷന്‍ ഭൂമി എല്ലാം കൊണ്ടും ശബരി വിമാന ത്താവളത്തിന്‌ അനുയോജ്യമാ ണ്‌. ഹൈക്കോടതി ഈ സ്‌ഥലം കൂടി പരിഗണിക്കണമെന്ന്‌ ആവ ശ്യപ്പെട്ടിട്ടും അതിനായി സര്‍ ക്കാര്‍ ഒരു ശ്രമവും നടത്തുന്നില്ല. ശബരിമല ക്ഷേത്രത്തോടു അടു ത്തു കിടക്കുന്ന, പരിസ്‌ഥിതിളുടെ ജീവനു ഭീഷണിയില്ലാത്ത, പ്രധാന റോഡുകളുടെ അരികി ലായി കിടക്കുന്ന ഈ ഭൂമി ഏതു വിധേനയും ഉപയോഗപ്പെടുത്താം. സ്‌ഥലം ഏറ്റെടുക്കല്‍ വി ഷയങ്ങളോ, ആരെയും കുടിയൊഴിപ്പിക്കലോ, തൊഴിലാളികള്‍ക്ക്‌ ജോലി നഷ്‌ടപ്പെടുന്ന പ്രശ്‌നങ്ങളോ ഇവിടെ ഉണ്ടാകുന്നില്ല. വിമാനത്താവളത്തിന്‌ അനുയോജ്യമായ സ്‌ഥലമാണന്നിരിക്കെ സര്‍ക്കാര്‍ ഈ പദ്ധതിഇവിടേക്ക്‌ വരാതിരിക്കാന്‍ വേണ്ടി ഓരോ പദ്ധതിയുമായി രംഗത്തുവരികയാണ്‌.ഇത്‌ തന്നെ ന്നെ ദുരൂഹത ഉണ്ടാക്കുന്നു. പ്ലാന്റേഷന്‍ എന്ന പൊതുമേഖല സ്‌ഥാപനം ഇപ്പോള്‍ തന്നെ വലിയ നഷ്‌ടത്തിലാണ്‌. ഇതു മറികടക്കാനായി വ്യത്യസ്‌ത കൃഷി രീതികള്‍ പ്ലാന്റേഷന്‍ അധികൃതര്‍ പരീക്ഷിക്കുന്നുണ്ടെങ്കി ലും അവയെല്ലാം പരാജയപ്പെടു കയാണ്‌. ഇത്തരത്തിലുള്ള യാ ഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ സര്‍ക്കാര്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ പദ്ധതി ആരംഭിക്കാനുള്ള നടപടി സ്വീക രിക്കണമെന്ന്‌ കമ്മിറ്റി ആവശ്യ പ്പെട്ടു. ചെയര്‍മാന്‍ ഡോ. വര്‍ഗീ സ്‌ പേരയില്‍ അധ്യക്ഷനായിരുന്നു.
സെക്രട്ടറി ശ്രീജിത്ത്‌ ഭാനു ദേവ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. നഗരസഭകൗണ്‍സിലര്‍ ബിജു വര്‍ഗീസ്‌, ബ്ലോക്ക്‌ പഞ്ചായത്തം ഗം അജികുമാര്‍ രണ്ടാംകുറ്റി, സുരേഷ്‌ കുഴുവേലി, എ.വിജയന്‍നായര്‍, വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ സണ്‍ കുളത്തുംകരോട്ട്‌, വിനോദ്‌ വാസുക്കുറുപ്പ്‌, ടി. തുളസീധരന്‍, ട്രഷറര്‍ ആര്‍. പത്മകുമാര്‍, സച്ചുരാധാകൃഷ്‌ണന്‍, വി.കെ. സ്‌റ്റാന്‍ ലി, രാജന്‍ സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 29 Dec 2025 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW