-->
പത്തനംതിട്ട : കേരളത്തിലെതകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയ്‌ക്കും കര്‍ഷകര്‍ക്കും കൈത്താങ്ങ് ആണ് കാലാവസ്‌ഥ അധിഷ്‌ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി ഫസല്‍ ബീമയോജനയെന്ന് കര്‍ഷകമോര്‍ച്ച സംസ്‌ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ .ഫസല്‍ ബീമ യോജന പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്‌ദിയോട് അനുബന്ധിച്ച് കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്തെ 30 സംഘടന ജില്ലകളിലും നടത്തുന്ന സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ്‌ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകരെ ഉള്‍പ്പെടുത്താന്‍ വേണ്ട സഹായം ചെയ്യുന്നത്.
കര്‍ഷക മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പി ഉണ്ണികൃഷ്‌ണന്റെ അധ്യക്ഷതയില്‍ നാരങ്ങാനത്ത് കൂടിയ യോഗത്തില്‍ ജെയിംസ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു സംസ്‌ഥാന വൈസ് പ്രസിഡന്റ് സുരേഷ് ഓടയ്‌ക്കല്‍ സംസ്‌ഥാന സെക്രട്ടറി രാജ്‌കുമാര്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി. ആര്‍ ഷാജി,ആറന്മുള മണ്ഡലം ജനറല്‍ സെക്രട്ടറി സുനീഷ്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജീവ്, ജില്ലാ നേതാക്കളായ സുരേഷ് പുളിവേലി സുരേഷ് കാവുങ്കല്‍ സംസ്‌ഥാന നേതാക്കളായ രവീന്ദ്ര വര്‍മ്മ അംബാനിലയം വിനോദ് വാസുദേവ് എന്നിവര്‍ പ്രസംഗിച്ചു.