-->
കാഞ്ഞിരപ്പള്ളി: 47-ാമത് സീനിയര്‍ നാഷണല്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് കാഞ്ഞിരപ്പള്ളി സൈന്റ് ഡൊമിനിക് കോളജില്‍ വച്ചു തുടക്കമായി. പുരുഷ വനിത വിഭാഗത്തില്‍ 40. ഓളം ടീമുകള്‍ മത്സരിക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പ് ചീഫ് വിപ്പ് എന്‍. ജയരാജ് ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.പി. മുഹമ്മദ് നിസാര്‍ യോഗത്തില്‍ അധ്യക്ഷ വഹിച്ചു. സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.
ഏഷ്യന്‍ ത്രോബോള്‍ ഫെഡറേഷന്‍ പ്രഡിസന്റ് ഡോ. മുസ്‌തഫ കമല്‍ മുഖ്യാതിഥി ആയി പങ്കെടുത്തു. യോഗത്തില്‍ ഏഷ്യന്‍ ത്രോബോള്‍ ഫെഡറേഷന്റെ അഫിലിയേഷന്‍ ലെറ്റര്‍ ഡോ. മുസ്‌തഫ കമല്‍ പ്രസിഡന്റ് ഏഷ്യന്‍ ത്രോബോള്‍ ഫെഡറേഷനില്‍ നിന്നും ത്രോബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി നരേഷ് മാന്‍ ഏറ്റുവാങ്ങി ചാമ്പ്യന്‍ഷിപ്പ് 31ന് സമാപിക്കും.