-->
താനൂര്‍: പ്രോജക്‌ട് പറവ സോഷ്യല്‍ ഇമ്പാക്‌ട് ഫൗണ്ടേഷ ന്‍എന്ന സാമൂഹ്യസംഘടനയ്‌ക്ക് താനൂരില്‍ ഔദ്യോഗിക തുടക്കം കുറിച്ചു. സംഘടനയുടെ ആദ്യ പ്രവര്‍ത്തനമായി മലബാര്‍ ഐ ഫൗണ്ടേഷന്‍ ഐ ഹോസ്‌പിറ്റലുമായി ചേര്‍ന്ന് താനൂര്‍ കാരാട് ഡിവിഷനില്‍ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 300ലധികം പേര്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്‌ഘാടനം നഗരസഭ 24-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ഒ.കെ. ബേബി ശങ്കര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ പ്രോജക്‌ട് പറവയുടെ സ്‌ഥാപകയും പ്രോഗ്രാം ഡയറക്‌ടറുമായ ജെഫി ജാന്‍ അധ്യക്ഷനായി. ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ എച്ച്.ഒ.ഡി. വേള്‍ഡ് ലാഫ്‌റ്റര്‍ ക്ലബ് ലൈഫ് അംഗവും യോഗ ഇന്‍സ്‌ട്രക്‌ടറുമായ എ.പി.എ. റഹ്‌മാന്‍ ഫെലിസിറ്റേഷന്‍ നടത്തി.
സാമൂഹ്യ പ്രവര്‍ത്തകരായ പി.എം. മുനീര്‍, എന്‍.പി. അഷ്‌റഫ്, അഡ്വ. സുനില്‍, ഷാഫി ചിറക്കല്‍ പ്രസംഗിച്ചു. ക്യാമ്പില്‍ മലബാര്‍ ഐ ഫൗണ്ടേഷന്‍ ഐ ഹോസ്‌പിറ്റലിന്റെ സി.ഇ.ഒ. ബിന്‍ഷാ വിപിന്‍ കണ്ണിന്റെ കാഴ്‌ച്ച പരിമിതികളെ പറ്റി ക്ലാസെടുത്തു. ഡോ. ആതിരയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. കണ്ണുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങള്‍ പരിശോധിക്കുകയും ആവശ്യമായ രോഗികള്‍ക്ക് തുടര്‍ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. ക്യാമ്പിന്റെ സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് സി.കെ.എം. അഷ്‌റഫ്, ബാബു ജാന്‍, എന്‍.എന്‍. അമീര്‍അലി, ഡോ. സഫാ ജെബി നേതൃത്വം നല്‍കി. ഡയറക്‌ടര്‍ ജെബ്ബി ജാന്‍ സ്വാഗതവും സി.കെ.എം. ബാബുജാന്‍ നന്ദിയും പറഞ്ഞു.