Saturday, March 14, 2026 Last Updated 21 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.08 AM

ദേശീയ ജുജിത്സു ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിന്‌ ആറ്‌ മെഡല്‍

uploads/news/2025/12/817988/3.jpg

മലപ്പുറം: ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ജുജിത്സു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ മലപ്പുറത്തെ ആറ്‌ കായികതാരങ്ങള്‍ മെഡലുകള്‍ നേടി.
ഗുസ്‌തിയോട്‌ സാമീപ്യമുള്ള ജാപ്പനീസ്‌ അയോദ്ധന കലയായ ജുജിത്സുവില്‍ സൈന്‍ മാലിക്‌ (എം.ഇ.എസ്‌. മെഡിക്കല്‍ സെന്‍ട്രല്‍ സ്‌കൂള്‍ പെരിന്തല്‍മണ്ണ), ഷഹബാസ്‌ (അല്‍ഫത്തഹ്‌ ഇം?ീഷ്‌ മീഡിയം സ്‌കൂള്‍ വഴിപ്പാറ) ഗോള്‍ഡ്‌ മെഡലും അല്‍ഹുദ ഇം?ീഷ്‌ മീഡിയം സ്‌കൂള്‍ വട്ടപ്പറമ്പിലെ ജുവൈല്‍ മുഹമ്മദ്‌, മുഹമ്മദ്‌ ലബീബ്‌ സില്‍വര്‍ മെഡലും ഫാത്തിമ മിന്‍ഹ (അന്‍വാര്‍ ഇം?ീഷ്‌ മീഡിയം സ്‌കൂള്‍ തിരൂര്‍ക്കാട്‌), ഭദ്ര (എം.ഐ.സി. ഇം?ീഷ്‌ മീഡിയം സ്‌കൂള്‍ ചെറുകര) വെങ്കല മെഡലും നേടി.പുലാമന്തോള്‍ ഐ.എസ്‌.കെ. മാര്‍ഷ്യല്‍ ആര്‍ട്‌സിലെ ചീഫ്‌ ഇന്‍സ്‌ട്രക്‌ടര്‍ മുഹമ്മദ്‌ അലിയുടെ നേതൃത്വത്തിലാണ്‌ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കിയത്‌. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടി പട്ടാമ്പി റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ കായിക താരങ്ങള്‍ക്ക്‌ ഐ.എസ്‌.കെ. ചീഫ്‌ ഇന്‍സ്‌റ്റക്‌ടര്‍ മുഹമ്മദ്‌ അലി, വട്ടപ്പറമ്പ്‌ അല്‍ഹുദ ഇം?ീഷ്‌ മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ വാഫി, മറ്റു വിവിധ സ്‌കൂളുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാകളും ചേര്‍ന്ന്‌ സ്വീകരണം നല്‍കി.

Ads by Google
Advertisement
Monday 29 Dec 2025 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW