-->
മണര്‍കാട്: മണര്‍കാട് സെന്റ് മേരീസ് സ്‌കൂളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മകള്‍ പങ്കുവെച്ച് പഴയ സഹപാഠികളും വഴികാട്ടിയായ അധ്യാപകരും വീണ്ടും ഒന്നിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ഥി സംഗമം ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന് കേക്ക് മുറിക്കല്‍ ചടങ്ങും നടന്നു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ജെ. മാത്യു മണവത്ത് കോറെപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥിനിയും ചലച്ചിത്ര താരവുമായ ഭാമ മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂള്‍ കാലത്തെ സ്‌നേഹസ്‌മരണകള്‍ അവര്‍ പങ്കുവെച്ചു. മണര്‍കാട് കത്തീഡ്രല്‍ ട്രസ്‌റ്റി സുരേഷ് കെ. എബ്രഹാം ആശംസ നേര്‍ന്നു. റിട്ട. അദ്ധ്യാപകന്‍ വര്‍ഗീസ് ഫിലിപ്പോസ്, ബിജി ആന്‍ കുര്യന്‍ എന്നിവര്‍ സംസാരിച്ചു. വിരമിച്ച അധ്യാപകരെ ചടങ്ങില്‍ മെമന്റോ നല്‍കി ആദരിച്ചു.