Wednesday, March 11, 2026 Last Updated 30 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.07 AM

റേഷന്‍ പച്ചരി കഴുകിയപ്പോള്‍ നീലനിറം

uploads/news/2025/12/817982/1.jpg

മുണ്ടക്കയം: കൂട്ടിക്കല്‍ ഏന്തയാറ്റില്‍ റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ അരിയും വെള്ളവും നീല നിറത്തിലായതായി പരാതി. കൂട്ടിക്കല്‍ ഏന്തയാര്‍ സ്വദേശി നിരപ്പേല്‍ ബിജു തോമസിനാണ്‌ ഈ അനുഭവം നേരിട്ടത്‌. ഏന്തയാര്‍ അക്ഷയ സെന്ററിന്‌ സമീപം ഉള്ള റേഷന്‍ കടയില്‍ നിന്ന്‌ ഇന്നലെ രാവിലെയാണ്‌ അരി വാങ്ങിയത്‌.പൊടിക്കുന്നതിനായി കുറച്ച്‌ അരിയെടുത്ത്‌ കഴുകിയപ്പോഴാണ്‌ വെള്ളം നീല നിറമായത്‌. വൈകുന്നേരം ആയപ്പോഴേക്കും അരിക്കും നീലനിറം വന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ മനസ്സിലാവാതെ ഞെട്ടിയിരിക്കുകയാണ്‌ ബിജുവും കുടുംബവും. സംഭവത്തില്‍ സപ്ലൈക്കോ അധികൃതര്‍ക്ക്‌ ബിജു തോമസ്‌ പരാതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 29 Dec 2025 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW