Saturday, March 14, 2026 Last Updated 12 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.07 AM

പ്രിയദര്‍ശിനി കോണ്‍ഗ്രസ്‌ ഭവന്‍ തകര്‍ത്തു

uploads/news/2025/12/817979/2.jpg

തലശേരി: എരഞ്ഞോളി മഠത്തും ഭാഗത്തെ പ്രിയദര്‍ശിനി കോണ്‍ഗ്രസ്‌ ഭവന്‍ തകര്‍ത്തു. ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ അക്രമം നടന്നതെന്ന്‌ കരുതുന്നു. ഓഫിസിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും തകര്‍ത്തു. മേല്‍ക്കൂരയുടെ ഓടുകളും തകര്‍ത്തിട്ടുണ്ട്‌. ഷട്ടര്‍ തകര്‍ത്താണ്‌ അക്രമികള്‍ ഉള്ളില്‍ കയറി എല്ലാം തകര്‍ത്തത്‌. മഹാത്മഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും ഫോട്ടോകള്‍ പുറത്തേക്ക്‌ എറിഞ്ഞ്‌ നശിപ്പിച്ചിരിക്കയാണ്‌. ഫര്‍ണിച്ചറുകള്‍ അടിച്ച്‌പൊളിച്ച്‌ സമീപത്തെ തോട്ടിലേക്ക്‌ തള്ളിയിരിക്കയാണ്‌. ഇന്ദിര ഗാന്ധിയുടെ ഫോട്ടോ സമീപത്തെ തോട്ടിലേക്കും മഹാത്മ ഗാന്ധിയുടെ ഫോട്ടോ സമിപത്തെ പറമ്പിലും വലിച്ചെറിഞ്ഞി രിക്കയാണ്‌. കമ്പിപ്പാര ഉപയോഗിച്ചാണ്‌ ഓഫിസിന്റെ ഷട്ടര്‍ തകര്‍ത്തത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ എരഞ്ഞോളി മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റും വാര്‍ഡ്‌ മെമ്പറുമായ മനോജ്‌ നാലാം കണ്ടത്തില്‍ ധര്‍മ്മടം പോലിസില്‍ പരാതി നല്‍കി. സംഭവ സ്‌ഥലം പോലിസെത്തി പരിശോധന നടത്തി അന്വേഷിച്ച്‌ വരികയാണ്‌. എരഞ്ഞോളി പഞ്ചായത്ത്‌ അംഗവും കോണ്‍ഗ്രസ്‌ നേതാവുമായ സുശീല്‍ ചന്ത്രോത്ത്‌ കോണ്‍ഗ്രസ്‌ തലശേരി ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റുമായ എം.പി. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംഭവ സ്‌ഥലത്ത്‌ എത്തി.അക്രമത്തിന്‌ പിന്നില്‍ സി.പി.എമ്മാണെന്ന്‌ കോണ്‍ഗ്രസ്‌ തലശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.പി. അരവിന്ദാക്ഷന്‍ പറഞ്ഞു.മഠത്തും ഭാഗത്തെ കോണ്‍ഗ്രസ്‌ ഓഫിസിന്‌ നേരെ നടന്ന സംഭവത്തില്‍ അപലപിക്കുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക്‌ യാതൊരു പങ്കും ഇല്ലെന്ന്‌ വടക്കുംബാട്‌ സി.പി.എം. ലോക്കല്‍ സെക്രട്ടറി അഡ്വ: എം.കെ.അശോകന്‍ പറഞ്ഞു.

Ads by Google
Advertisement
Monday 29 Dec 2025 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW