Wednesday, March 11, 2026 Last Updated 35 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.07 AM

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്‌ തുടക്കമായി

uploads/news/2025/12/817978/1.jpg

തലശേരി: എണ്‍പത്തി നാലാമത്‌ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്തലശ്ശേരി ഗവണ്‍മെന്റ്‌ ബ്രണ്ണന്‍ കോളേജില്‍ തുടക്കമായി.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു.ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം നടന്നുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.ആധുനികകാലത്ത്‌ ചരിത്ര കോണ്‍ഗ്രസിന്‌ പ്രത്യേകത ഏറെയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ നടന്ന ചരിത്ര കോണ്‍ഗ്രസിന്‌ കേരളത്തിന്‌ വലിയ തോതിലുള്ള സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചരിത്ര കോണ്‍ഗ്രസിന്റെ ജനറല്‍ കണ്‍വീനര്‍ പ്ര?ഫസര്‍ രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികളാണ്‌ ചരിത്രം കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്‌. പുരാതന ഇന്ത്യ, മധ്യകാല ഇന്ത്യ, ആധുനിക ഇന്ത്യ, സമകാലിക ഇന്ത്യ, ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങള്‍, പുരാവസ്‌തു പഠനം എന്നിങ്ങനെ ആറ്‌ വിഭാഗങ്ങളിലായി ഒരേ സമയം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്‌. പാനല്‍ ചര്‍ച്ചകളും അനുസ്‌മരണ പ്രഭാഷണങ്ങളും ഉണ്ടാകും. കേരള ചരിത്രത്തെക്കുറിച്ച്‌ പ്രത്യേക സെഷനുമുണ്ട്‌. രാജ്യത്തെ പ്രമുഖ പ്രസാധകരുടെ പുസ്‌തക പ്രദര്‍ശനം, ചരിത്ര പൈതൃക പ്രദര്‌ശനം കലാ പരിപാടികള്‍ എന്നിവയും കോണ്‍ഗ്രസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 29 Dec 2025 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW