Sunday, March 15, 2026 Last Updated 9 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.07 AM

കാഞ്ഞാറില്‍ തെരുവുനായ്‌ക്കളെ മുട്ടിയിട്ട്‌ നടക്കാന്‍ വയ്യ

uploads/news/2025/12/817977/4.jpg

കാഞ്ഞാര്‍: കാഞ്ഞാറില്‍ തെരുവ്‌ നായ്‌ക്കളെ തട്ടിയിട്ട്‌ നടക്കാന്‍ വയ്യാതായി. തെരുവു നായകള്‍ റോഡില്‍ നിറയുമ്പോഴും അധികൃതര്‍ ഇതൊന്നും കണ്ട ഭാവമില്ല. നായ്‌ക്കൂട്ടങ്ങളെ പേടിച്ചിട്ട്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്‌ഥയാണ്‌ പലയിടത്തും. കൂട്ടമായി സഞ്ചരിക്കുന്ന നായ്‌ ക്കൂട്ടങ്ങള്‍ ഏത്‌ സമയവും അക്രമകാരികളാകും. കുടയത്തൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നായ്‌ക്കൂട്ടം വിലസിനടക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. വിവിധ ആവശ്യങ്ങള്‍ക്ക്‌ റോഡില്‍ ഇറങ്ങുന്ന സാധാരണക്കാര്‍ക്ക്‌ നായ്‌ക്കൂട്ടങ്ങളെ ഭയന്ന്‌ വഴി നടക്കാന്‍ സാധിക്കാത്ത അവസ്‌ഥയാണുള്ളത്‌. സ്‌കൂള്‍ കുട്ടികള്‍ വളരെയധികം പേടിച്ചാണ്‌ റോഡിലൂടെ സഞ്ചരിക്കുന്നത്‌.
കൂട്ടമായി സഞ്ചരിക്കുന്ന നായ്‌ക്കൂട്ടങ്ങള്‍ അക്രമാസക്‌തമായാല്‍ ഇവയെ നിയന്ത്രിക്കാന്‍ കഴിയാതെ വരും. ജനങ്ങള്‍ക്ക്‌ ഭീഷണിയായി മാറിയ തെരുവു നായകളെ പൊതുസ്‌ഥലത്തുനിന്നും മാറ്റാനുള്ള യാതൊരു നടപടിയും പഞ്ചായത്ത്‌ അധികൃതര്‍ സ്വീകരിക്കുന്നില്ല. കാഞ്ഞാര്‍ ടൗണിലെ വ്യാപാര സ്‌ഥാപനങ്ങളുടെ മുന്നില്‍ നായകള്‍ കൂട്ടമായി നില്‍ക്കുന്നത്‌ കാണാം. വ്യാപാര സ്‌ഥാപനങ്ങളിലേക്ക്‌ എത്തുന്നവര്‍ തെരുവുനായകളെ പേടിച്ച്‌ വേണം കടകളിലേക്ക്‌ എത്താന്‍.
റോഡുകളിലെ തെരുവുനായകളുടെ ശല്യം ഒഴിവാക്കണമെന്ന്‌ നിരവധി തവണ പഞ്ചായത്ത്‌ അധികൃതരോട്‌ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലായെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. സുപ്രീം കോടതി നിര്‍ദേശമുണ്ടായിട്ടും മനുഷ്യന്‍ വില കല്‍പ്പി ക്കാത്ത അധികൃതരുടെ നടപടിക്കെതിരെ കോടതി തന്നെ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Advertisement
Monday 29 Dec 2025 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW