-->
തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എയുടെ വീടിരിക്കുന്ന പുറപ്പുഴ പഞ്ചായത്തിലെ പ്രസിഡന്റ് ബിബിത അനൂപിന് പ്രത്യേകതക ളേറെയാണ്. ആദ്യമായാണ് ബിബിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. റെക്കാഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചുവെന്ന് മാത്രമല്ല, പ്രസിഡന്റുമായി.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എയുടെ വീട് ഉള്‍പ്പെടുന്ന ആറാം വാര്‍ഡില്‍ നിന്ന് 259 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിബിത വിജയിച്ചത്. പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെ 523 വോട്ടുകളാണ് ആകെ പോള്‍ ചെയ്‌തത്. വഴിത്തല സെന്റ് സെബാസ്‌റ്റ്യന്‍സില്‍ പത്താം ക്ലാസില്‍ സ്‌കൂള്‍ ലീഡറായതല്ലാതെ മുമ്പൊരിക്കലും തെരഞ്ഞെടുപ്പില്‍ ബിബിത മത്സരിച്ചിട്ടില്ല. ഭര്‍ത്താവ് പുറപ്പുഴ വേങ്ങയില്‍ വി.എസ്. അനൂപ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മക്കള്‍: അഭിനവ് (നാലാം ക്ലാസ്), അഭിനന്ദ് (മൂന്ന് വയസ്). പെരിയാമ്പ്ര സ്വദേശിയാണ് ബിബിത. എസ്.എന്‍.ഡി.പി യോഗം പുറപ്പുഴ ശാഖാ അംഗമാണ്.