-->
കുടയത്തൂര്‍: വനംവകുപ്പിന്റെ ഷെഡ് തീവെച്ച് നശിപ്പിച്ചതായി പരാതി. കുടയത്തൂര്‍ അന്ധവിദ്യാലയത്തിന് സമീപം വനംവകുപ്പിന്റെ നഴ്‌സറിയുടെ പരിപാലത്തിനായുള്ള തൊഴിലാളികളുടെ ഷെഡാണ് കഴിഞ്ഞ ദിവസം തീവെച്ച് നശിപ്പിച്ചത്. ആരാണ് തീയിട്ടത് എന്നതില്‍ വ്യക്‌തതയില്ല. ഇവിടെ വനംവകുപ്പ് വിവിധ സ്‌ഥലങ്ങളില്‍ വിതരണം ചെയ്യുന്ന വിവിധ ഇനം മരങ്ങളുടെ തൈകള്‍ ആണുള്ളത്. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇവിടെ തീപ്പിടിത്തം സംഭവിച്ചിരുന്നു. അന്ന് തൈകള്‍ക്ക് ഉപയോഗിക്കാനുള്ള വളവും പണിയായുധങ്ങളും കത്തിനശിച്ചു. തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ഷെഡ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഷെഡിനോട് ചേര്‍ന്നുണ്ടായിരുന്ന വിവിധ ഇനം തൈകള്‍ക്കും നാശം സംഭവിച്ചു.