Friday, March 13, 2026 Last Updated 31 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.06 AM

കനാലില്‍ വീണ ഇതര സംസ്‌ഥാനക്കാരനെ രക്ഷപ്പെടുത്തി പോലീസ്‌

uploads/news/2025/12/817973/4.jpg

മട്ടാഞ്ചേരി: കനാലില്‍ വീണ്‌ അപകടത്തില്‍പ്പെട്ട മനോ വൈകല്യമുള്ള ഇതര സംസ്‌ഥാനക്കാരനായ തൊഴിലാളിയെ രക്ഷപ്പെടുത്തി ഫോര്‍ട്ട്‌കൊച്ചി പൊലിസ്‌.ഇന്നലെ രാവിലെ എട്ടരയോടെയാണ്‌ സംഭവം.ഫോര്‍ട്ട്‌കൊച്ചി തുരുത്തി കനാലിലാണ്‌ ഇയാള്‍ വീണത്‌.തുരുത്തി കനാലില്‍ ഒരാള്‍ വീണതായി അറിയിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ ഫോര്‍ട്ട്‌കൊച്ചി പൊലിസ്‌ ഇന്‍സ്‌പെക്‌ടര്‍ എം.എസ്‌ ഫൈസലിന്റെ നേതൃത്വത്തില്‍ പൊലിസ്‌ സംഘം സ്‌ഥലത്തെത്തുകയായിരുന്നു.പൊലിസ്‌ എത്തുമ്പോള്‍ ഇവിടെ പ്രദേശവാസികള്‍ ആരുമുണ്ടായില്ല.മലിനജലം നിറഞ്ഞ കനാലില്‍ കഴുത്തോളം മുങ്ങിയ നിലയിലായിരുന്നു ഇയാള്‍.കടുത്ത തണുപ്പിനെ തുടര്‍ന്ന്‌ വിറച്ച്‌ അവശ നിലയിലായിരുന്നു ഇയാളുടെ നില്‍പ്പ്‌.
രക്ഷാ പ്രവര്‍ത്തനം വൈകിയാല്‍ മലിനജലം ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ മൂലം ഗുരുതരമായ അപകടം സംഭവിക്കാമെന്ന്‌ മനസിലാക്കിയ പൊലിസ്‌ ഉദ്യോഗസ്‌ഥര്‍ ഉടന്‍ തന്നെ കനാലില്‍ ഇറങ്ങി ഇയാളെ പുറത്തെത്തിക്കുകയായിരുന്നു. ഫോര്‍ട്ട്‌ കൊച്ചി ഇന്‍സ്‌പെക്‌ടര്‍ എം. എസ്‌ ഫൈസല്‍,എസ്‌.സി.പി.ഒ. ടി.എം ശ്രീജിത്‌, എ.എസ്‌.ഐ. ചന്ദ്രന്‍, സി.പി.ഒ രാജേഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.പൊലിസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.തുടര്‍ന്ന്‌ അഗ്നി രക്ഷാ സേന സ്‌ഥലത്തെത്തി പരിക്കേറ്റയാളെ സമീപത്തെ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കാലില്‍ പൊട്ടലുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന്‌ പിന്നീട്‌ കൂടുതല്‍ ചികിത്സയ്‌ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ഇയാളുടെ പേരോ മറ്റ്‌ വിവരങ്ങളോ ഇത്‌ വരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. മാനസിക വൈകല്യമുള്ള ആളായിരിക്കാമെന്ന നിഗമനത്തില്‍ കൂടുതല്‍ പരിശോധനയും അന്വേഷണവും പുരോഗമിക്കുകയാണ്‌.

Ads by Google
Advertisement
Monday 29 Dec 2025 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW