Thursday, March 12, 2026 Last Updated 22 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.06 AM

ആവേശം ഉയര്‍ത്തി കാര്‍ണിവല്‍ ബൈക്ക്‌ റേസ്‌

uploads/news/2025/12/817972/3.jpg

പള്ളുരുത്തി: കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിയും മൗണ്ട്‌ വാലി റെയ്‌സിങ്‌ ക്ലബ്ബും സംയുക്‌തമായി നടത്തിയ ബൈക്ക്‌ റേസിങ്ങില്‍ പൂനെയില്‍ നിന്നുള്ള റുഗ്‌ വേദ്‌ ബര്‍ഗുജേ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി . എറണാകുളം സ്വദേശി ബേസില്‍ സണ്ണിക്കാണ്‌ രണ്ടാംസ്‌ഥാനം . ഫോറിന്‍ ഓപ്പണ്‍ ക്ലാസ്സിലാണ്‌ ഇവര്‍ മത്സരിച്ചത്‌. വനിതകളുടെ വിഭാഗത്തില്‍ ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി മിസ്രിയ ഒന്നാം സ്‌ഥാനം നേടി. കോയമ്പത്തൂര്‍ സ്വദേശിനി മൈന്തുരിക്കാണ്‌ രണ്ടാം സ്‌ഥാനം . ഫോറില്‍ ഓപ്പണ്‍ ക്ലാസ്‌, മൗണ്ട്‌ വാലി ഓപ്പണിങ്‌, കാര്‍ണിവല്‍ ഓപ്പണിങ്‌, ഇന്ത്യന്‍ എക്‌സ്പോര്‍ട്ട്‌, ഇന്ത്യന്‍ ഓപ്പണ്‍ എന്നിവയടക്കം 15 ഓളം വിവിധ വിഭാഗങ്ങളിലാണ്‌ മത്സരം നടന്നത്‌. മുണ്ടംവേലിയിലെ കോര്‍പ്പറേഷന്‍ ഗ്രൗണ്ടില്‍ നടന്ന റൈസ്‌ കെ.ജെ. മാക്‌സി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ആയിരങ്ങളാണ്‌ മത്സരം കാണാനെത്തിയത്‌.

Ads by Google
Advertisement
Monday 29 Dec 2025 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW