Thursday, March 12, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.06 AM

കെ.എം. എസിന്‌ നാടിന്റെ അന്ത്യപ്രണാമം

uploads/news/2025/12/817971/2.jpg

വൈപ്പിന്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ്‌ കെ എം സുധാകരന്‌ വൈപ്പിന്‍ ദ്വീപ്‌ അന്ത്യാപ്രണാമമര്‍പ്പിച്ചു. പറവുരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ നിര്യാതനായ ജന പ്രീയ നേതാവിന്റെ മൃതദേഹം പറവൂര്‍ ഏരിയ കമ്മിറ്റി ഓഫീസ്‌, വൈപ്പിന്‍ ഏരിയ കമ്മിറ്റി ഓഫീസ്‌, നായരമ്പലം അഖിലവൈപ്പിന്‍ ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസ്‌ എന്നിവിടങ്ങളിലും നായരമ്പലത്തെ കളവമ്പാറ വീട്ടില്‍ പൊതുദര്‍ശനം നടന്നു.
പറവൂരില്‍ സിഐടിയു സംസ്‌ഥാന കമ്മിറ്റിക്കു വേണ്ടി സംസ്‌ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്‌, ജില്ലാ സെക്രട്ടറി പി ആര്‍ മുരളിധരന്‍, ടി ആര്‍ ബോസ്‌ എന്നിവര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.വൈപ്പിന്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ ഏരിയ സെക്രട്ടറി എ പി പ്രിനില്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. കെ കെ ജൊഷി, കെ ജെ മാക്‌സി എംഎല്‍എ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഇ കെ ജയന്‍, കെ എ സാജിത്ത്‌, സിഐടിയു ഏരിയ സെക്രട്ടറി ഇ സി ശിവദാസ്‌ എിന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നായരമ്പലം കളവമ്പാറ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തിയത്‌.

Ads by Google
Advertisement
Monday 29 Dec 2025 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW