Friday, March 13, 2026 Last Updated 32 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.06 AM

കാറ്ററിംഗ്‌ സര്‍വീസിന്റെ വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ്‌ ഒരാള്‍ക്ക്‌ പരുക്കേറ്റു

uploads/news/2025/12/817970/1.jpg

വൈപ്പിന്‍: ഗുഡ്‌സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ വണ്ടിയില്‍ ഡ്രൈവറോടൊപ്പം ഉണ്ടായിരുന്ന ആള്‍ക്ക്‌ പരുക്കേറ്റു. പറവൂര്‍ ചിറ്റാറ്റകര തുണ്ടി പറമ്പില്‍ ബാബു(67 )വിനാണ്‌ പരുക്കേറ്റത്‌.
ഇയാളെ കുഴുപ്പിള്ളിയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട്‌ 5 നാണ്‌ വൈപ്പിന്‍ -പള്ളിപ്പുറം സംസ്‌ഥാനപാതയില്‍ പള്ളത്താംകുളങ്ങര വടക്കേ വളവിലാണ്‌ അപകടമുണ്ടായത്‌. ഞാറക്കലില്‍ കാറ്ററിംഗ്‌ സര്‍വീസ്‌ കഴിഞ്ഞ്‌ തിരിച്ചു വരികയായിരുന്ന പറവൂര്‍ ചിറ്റാറ്റുകര ബെറ്റര്‍ കാറ്ററിംഗിന്റെ ഓട്ടോറിക്ഷയാണ്‌ അപകടത്തില്‍പ്പെട്ടത്‌. പ്ലേറ്റുകളും മറ്റു പാത്രങ്ങളും പൂര്‍ണ്ണമായി തകര്‍ന്നു.

Ads by Google
Advertisement
Monday 29 Dec 2025 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW