-->
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അരങ്ങില്‍ ശ്രീധരന്റെരാഷ്ര്‌ടീയ പ്രവര്‍ത്തന ശൈലിയും നിസ്വാര്‍ഥമായ പ്രതിബദ്ധതയും മാതൃകയാക്കണമെന്നും അധികാരവികേന്ദ്രീകരണം ഫലപ്രാപ്‌തിയിലെത്തിക്കാന്‍ ജനപ്രതിനിധികള്‍ മുന്‍നിരയിലുണ്ടാവണമെന്നും കോഴിക്കോട് മേയര്‍ ഒ. സദാശിവന്‍ അഭിപ്രയപ്പെട്ടു. അരങ്ങില്‍ ശ്രീധരന്‍ സോഷ്യല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ അരങ്ങില്‍ ശ്രീധരന്‍ അനുസ്‌മരണവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്‌റ്റ് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ആര്‍.എന്‍ രഞ്‌ജിത് സ്വാഗതം പറഞ്ഞു. അഡ്വ. വിനോദ് പയ്യട അനുസ്‌മരണ പ്രസംഗം നടത്തി.
എന്‍.സി മൊയിന്‍കുട്ടി, എം.പി ശിവാനന്ദന്‍, പി.എം തോമസ്, കെ.കെ കൃഷ്‌ണന്‍, പി.എം നാണു പന്തലായനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ്, ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അജിത വിനോദന്‍, ഷൈനി രാകേഷ്, പുഷ്‌പ ഓതയോത്, തൊടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എന്‍ മനോജ്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.