-->
താമരശേരി: താമരശേരി മേരി മതാ കത്തീഡ്രലില്‍ പരിശുദ്ധ കന്യാകാ മറിയത്തിന്റെ ദൈവമാതൃത്വ തിരുനാളിന്റെ രണ്ടാം ദിവസം ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്‌ക്ക് താമരശേരി അല്‍ഫോന്‍സാമൈനര്‍ സെമിനാരി റെക്‌ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആലോഷമായ പ്രദക്ഷിണവും നടത്തി. താമരശേരി ടൗണ്‍, കരാടി ചുറ്റിയെത്തിയ പ്രദക്ഷിണം പള്ളിയില്‍ ലദീഞ്ഞോടെ സമാപിച്ചു. തിരുനാള്‍ ആലോഷങ്ങള്‍ക്കും പ്രദക്ഷിണത്തിനും വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍, ട്രസ്‌റ്റിമാരായ ദേവസ്യ വെള്ളാപ്പള്ളി, ജോണ്‍സണ്‍ ചക്കാട്ടില്‍, ജോബിഷ് തുണ്ടത്തില്‍, ജോഫിന്‍ ആനിത്തോട്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ സണ്ണി കൂഴാം പാല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.