Wednesday, March 11, 2026 Last Updated 30 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.06 AM

സൗജന്യ സ്‌ത്രീ സുരക്ഷ പെന്‍ഷന്‍ പദ്ധതി ക്യാമ്പ്‌ നടത്തി

uploads/news/2025/12/817967/2.jpg

മുക്കം: 35 നും 60നും ഇടയില്‍ പ്രായമുള്ള മറ്റ്‌ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കാത്ത മഞ്ഞ, പിങ്ക്‌ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട സ്‌ത്രീകള്‍ക്ക്‌ പ്രഖ്യാപിച്ച സ്‌ത്രീ സുരക്ഷ പദ്ധതിയില്‍ അംഗമാവുന്നതിന്‌ സൗജന്യ ക്യാമ്പൊരുക്കി വാര്‍ഡ്‌ മെമ്പര്‍. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാര്‍ഡ്‌ മെമ്പര്‍ പൂളത്തൊടി അഹമ്മദ്‌ കുട്ടിയാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. 60 വയസ്സിന്‌ താഴെയുള്ള വിധവകളായ സ്‌ത്രീകള്‍ പുനര്‍വിവാഹം ചെയ്‌തിട്ടില്ല എന്ന സാക്ഷ്യപത്രം അപ്‌ ലോഡ്‌ ചെയ്യുന്നതിനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.
70 ഓളം പേര്‍ക്ക്‌ ക്യാമ്പ്‌ പ്രയോജനപ്രദമായി. മുന്‍ വാര്‍ഡ്‌ മെമ്പര്‍ വി. ഷംലൂലത്തിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്‌. കാരക്കുറ്റി മദ്രസയില്‍ നടന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം വാര്‍ഡ്‌ മെമ്പര്‍ പൂളത്തൊടി അഹമ്മദ്‌ കുട്ടി നിര്‍വഹിച്ചു. സിറാജ്‌ പുല്‍പ്പറമ്പില്‍, ഹുസന്‍കുട്ടി കുയ്യില്‍, ഷസ്‌നിയ കുയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 29 Dec 2025 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW