Wednesday, March 11, 2026 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.06 AM

ഐ.എന്‍.എസ്‌ കല്‍പ്പേനി ആയിരങ്ങള്‍ സന്ദര്‍ശിച്ചു

uploads/news/2025/12/817966/1.jpg

യുദ്ധകപ്പല്‍ നേരില്‍ കണ്ടതിന്റെയും കപ്പലില്‍ കയറിയതിന്റെയും സന്തോഷത്തിലായിരുന്നു മുതിര്‍ന്നവരും കുട്ടികളും. ബേപ്പൂരില്‍ നങ്കൂരമിട്ട നാവിക സേനയുടെ പ്രതിരോധ കപ്പലായ ഐ.എന്‍.എസ്‌ കല്‍പ്പേനി കാണാനാണ്‌ പൊതുജനങ്ങള്‍ക്ക്‌ അവസരം ലഭിച്ചത്‌. ബേപ്പൂര്‍ അന്താരാഷ്ര്‌ട വാട്ടര്‍ഫെസ്‌റ്റിന്റെ ഭാഗമായാണ്‌ ഐ.എന്‍.എസ്‌ കല്‍പ്പേനി ബേപ്പൂരിലെത്തിയത്‌. കപ്പലില്‍ കയറി സെല്‍ഫിയെടുത്ത്‌ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാനാണ്‌ പലരും അവസരം ഉപയോഗപ്പെടുത്തിയത്‌. കപ്പലിന്റെ ഇരുവശത്തെയും ഡെക്കുകളും കപ്പലിനകത്തെ സുരക്ഷ സംവിധാനങ്ങളും കണ്ട്‌ എല്ലാവരും മനസിലാക്കി.
കപ്പലിന്റെ ഉള്‍വശത്തെ റഡാര്‍, സെന്‍സറുകള്‍, സാറ്റലൈറ്റ്‌ സംവിധാനങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയെ കുറിച്ച്‌ ക്യാപ്‌റ്റന്‍ ജിത്തു ജോസഫ്‌ വിശദീകരിച്ചു നല്‍കി. ലക്ഷദ്വീപിലെ കല്‍പ്പേനി ദ്വീപിന്റെ പേരിലുള്ള ഐ.എന്‍.എസ്‌ കല്‍പ്പേനി 2010ന്‌ ശേഷം കമ്മീഷന്‍ ചെയ്‌ത യുദ്ധ കപ്പലാണ്‌. തീരസംരക്ഷണം, കടല്‍ നിരീക്ഷണം വേഗത്തിലുള്ള അക്രമണ ദൗത്യങ്ങള്‍ എന്നിവയായിരുന്നു കല്‍പ്പേനിയുടെ പ്രധാന ചുമതലകള്‍. മൂന്ന്‌ ദിവസങ്ങളിലായി ആയിരങ്ങളാണ്‌ കല്‍പ്പേനിയില്‍ കയറിയത്‌. ഐ.എന്‍.എസ്‌ കല്‍പ്പേനികൊപ്പം കോസ്‌റ്റ് ഗാര്‍ഡിന്റെ കപ്പലായ ഐ.സി.ജി.എസ്‌ അഭിനവ്‌ കാണാനും ഇന്നലെ ബേപ്പൂരിലെത്തിയവര്‍ക്ക്‌ അവസരം ലഭിച്ചു. മന്ത്രി മുഹമ്മദ്‌ റിയാസ്‌, മേയര്‍ ഒ. സദാശിവന്‍, ജില്ലാ കലക്‌റ്റര്‍ സ്‌നേഹില്‍ കുമാര്‍ സിങ്‌, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ. രാജീവന്‍, വി.പി മനോജ്‌ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള ആയിരങ്ങള്‍ ഐ.എന്‍.എസ്‌ കല്‍പ്പേനി കാണാനെത്തി.
സ്വന്തം ലേഖകന്‍
കോഴിക്കോട്‌

Ads by Google
Advertisement
Monday 29 Dec 2025 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW