-->
ചാരുംമൂട്: ചുനക്കര 322-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ഥാടന പദയാത്ര പുറപ്പെട്ടു. ഇന്നലെ രാവിലെ ഗുരു ക്ഷേത്രാങ്കണത്തില്‍ നടന്ന സമ്മേളനം ചാരുംമൂട് യൂണിയന്‍ ചെയര്‍മാന്‍ ഡോ. എ.വി. ആനന്ദരാജ് ഉദ്‌ഘാടനം ചെയ്‌തു.ഇന്നലെ രാവിലെ പുറപ്പെട്ടു. ശാഖാപ്രസിഡന്റ് വിജയന്‍ വിശാലയം അധ്യക്ഷത വഹിച്ചു.
യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അംഗം ഗോപന്‍ ആഞ്ഞിലിപ്ര സന്ദേശം നല്‍കി. വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡന്റ് രാജു അപ്‌സരപതാക കൈമാറി. ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. എം.എസ് അരുണ്‍ കുമാര്‍ എം.എല്‍.എ, ശാഖാ സെക്രട്ടറി രഞ്‌ജിത്ത് രവി,ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യൂത്ത് മൂവ്‌മെന്റ - വനിതാ സംഘം യൂണിയന്‍ ഭാരവാഹികള്‍, ശാഖാ ഭാരവാഹികള്‍ എന്നിവര്‍പങ്കെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. വിവിധ സ്‌ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പദയാത്ര 30 ന് വൈകിട്ട് 6ന് ശിവഗിരി മഠത്തില്‍ എത്തിച്ചേരും.