Friday, March 13, 2026 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.06 AM

ചേര്‍ത്തല കനാല്‍ ഫെസ്‌റ്റ് ഒരുക്കങ്ങള്‍ തുടങ്ങി

uploads/news/2025/12/817964/3.jpg

ചേര്‍ത്തല: നഗരത്തിന്‌ ഉല്‍സവച്‌ഛായ പകരുന്ന ചേര്‍ത്തല കനാല്‍ ഫെസ്‌റ്റിന്‌ ഒരുക്കങ്ങള്‍ തുടങ്ങി. പോസ്‌റ്റര്‍ പ്രകാശനം നഗരസഭാ ചെയര്‍മാന്‍ എസ്‌. സോബിന്‍, വൈസ്‌ ചെയര്‍പഴ്‌സണ്‍ വത്സല കുമാരി എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു. ഇന്നുമുതല്‍ 31 വരെ എ. എസ്‌. കനാല്‍ തീരത്താണ്‌ ഫെസ്‌റ്റ് നടക്കുന്നത്‌. കനാലിന്റെ സൗന്ദര്യവും നഗരത്തിന്റെ സാംസ്‌കാരിക പൈതൃകവുവിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്‌. പ്രാദേശിക വിനോദ സഞ്ചാരത്തിന്‌ പുത്തന്‍ ഉണര്‍വ്‌ നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ സാംസ്‌കാരിക പ്രവര്‍ത്തകരടക്കം പങ്കെടുക്കും. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരായ പി. ഉണ്ണികൃഷ്‌ണന്‍, ടോമി ഏബ്രഹാം, ആശാ മുകേഷ്‌, അഡ്വ. സി.ഡി, ശങ്കര്‍, ടെസി ബോണി, ഡി. ജ്യോതിഷ്‌, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്‌, പി. ഷാജി മോഹന്‍, എം.സി. സിദ്ധാര്‍ഥന്‍, ചന്ദ്രബാബു, ബി. വിനോദ്‌, എം.സി. സിദ്ധാര്‍ത്ഥന്‍, ടി എസ്‌. അജയകുമാര്‍, എ.എസ്‌. സാബു, എന്‍.ആര്‍. ബാബുരാജ്‌, പി.എസ്‌. പുഷ്‌പരാജ്‌. കെ.പി. പ്രതാപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 29 Dec 2025 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW