-->
ആലപ്പുഴ: ജനുവരി ഒന്നുമുതല്‍ ഏഴുവരെ കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി(കിഡ്‌സ്)യുടെ ആഭിമുഖ്യത്തില്‍ ദര്‍ശപുരത്ത് സംഘടിപ്പിക്കുന്ന കുട്ടനാടന്‍ ഫെസ്‌റ്റിന്റെ വിളംബരജാഥ തകഴി സ്‌മാരകത്തില്‍ ഡോ. നെടുമുടി ഹരികുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കിഡ്‌സ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം ഹാരീസ് രാജ ഉദ്‌ഘാടനം ചെയ്‌തു. കുട്ടനാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ കെ. ലാല്‍ജി, ബേബി പാറക്കാടന്‍, കേണല്‍ സി. വിജയകുമാര്‍, അഡ്വ. ബി. സുരേഷ്, പ്രേം സായ് ഹരിദാസ്, പി.എം. കുര്യന്‍, പി.ടി. ജോസഫ്, ജോഷി ആന്റണി, ഉമ്മന്‍ മേടാരം, മിനി വേണുഗോപാല്‍, നസീര്‍ സലാം, സജി ജോസഫ് അത്തിക്കളം, ഷൈന്‍ ജോസഫ്, കെ.ടി ആന്റണി കണ്ണാട്ട് മഠം, ആര്‍.വി ഇടവന, തോമസ് ആന്റണി, ദേവന്‍ പി. വണ്ടാനം, പോള്‍സണ്‍ പ്ലാപ്പുഴ, ഗോപകുമാര്‍ ഉണ്ണിത്താന്‍, അല്ലി ജോസഫ്, എന്‍. സദാശിവന്‍ നായര്‍, ഐസി ജോസഫ്, കെ.എസ് ജനാര്‍ദ്ധനന്‍ പിള്ള, ജോണ്‍സണ്‍ ജോസഫ്, സന്തോഷ് മാത്യു, സുബിന്‍ ജോസഫ്, നസീര്‍ പുന്നക്കല്‍, പി.വി മാത്യു, സിബിച്ചന്‍ നെടുമുടി, ഹംസ എ. കുഴുവേലി, ലതാകുമാരി, സി.ജെ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.