-->
കല്‍പ്പറ്റ: ബൈപാസ് റോഡിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ നടക്കുന്ന വയനാട് ഫ്‌ളവര്‍ ഷോ 31 ന് സമാപിക്കും. അവധി ആഘോഷിക്കാന്‍ ആയിരങ്ങളാണ് ദിവസേന പുഷ്‌പോത്സവത്തിനെത്തുന്നത്. വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും സ്‌നേഹ ഇവന്റ്‌സും ചേര്‍ന്നാണ് ക്രിസ്‌മസ് അവധിക്കാലത്ത് വയനാട് ഫ്‌ളവര്‍ ഷോ സംഘടിപ്പിച്ചത്. കല്‍പ്പറ്റ ബൈപാസ് റോഡിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ 40000 ചതുരശ്ര അടിയില്‍ നൂറുകണക്കിന് വ്യത്യസ്‌തയിനം പൂക്കളുടെയും സസ്യങ്ങളുടെയും വര്‍ണ്ണ വസന്തം ഒരുക്കിയാണ് പുഷ്‌പോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. 3000 ചതുരശ്ര അടിയില്‍ കൃത്രിമ വനം സൃഷ്‌ടിച്ചു പക്ഷിമൃഗാദികളുടെ പെറ്റ് ഷോയും നടത്തുന്നുണ്ട്. റോബോട്ടിക് ഷോ, ജലധാര, ഫുഡ് ഫെസ്‌റ്റ്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയും പൂച്ചെടികളുടെ വില്‍പനയും ഒരുക്കിയിട്ടുണ്ട്. ക്രിസ്‌മസ് അവധിക്കാലമായതിനാല്‍ ആയിരങ്ങളാണ് ദിവസേന പുഷ്‌പോത്സവം ആസ്വദിക്കാന്‍ എത്തുന്നത്. 31ന് രാത്രിയാണ് ഫ്‌ളവര്‍ ഷോ സമാപിക്കുന്നത്.