-->
ബത്തേരി: കന്നി അങ്കത്തിലൂടെ വിജയം കൈവരിച്ച മുസ്ലിം ലീഗിലെ നഗരസഭ അംഗം റസീന അബ്‌ദുല്‍ ഖാദര്‍ നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ ആയപ്പോള്‍ കന്നി അങ്കത്തിലൂടെ വിജയം കൈവരിച്ച കോണ്‍ഗ്രസിലെ ബത്തേരി നഗരസഭാഗം ഇന്ദ്രജിത്ത് ബത്തേരി നഗരസഭയുടെ വൈസ് ചെയര്‍മാന്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ രാവിലെ പത്തര മണിക്കാണ് ഭരണാധികാരിയുടെ നേതൃത്വത്തില്‍ ചെയര്‍പേഴ്‌സണ്‍ സ്‌ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്. യു.ഡി.എഫില്‍ നിന്നും റസീന അബ്‌ദുല്‍ ഖാദറും എല്‍.ഡി.എഫില്‍ നിന്ന് ലിഷ ടീച്ചറും മത്സരരംഗത്ത് എത്തിയപ്പോള്‍ ഭരണാധികാരി വോട്ടിംഗിലേക്ക് കടന്നു. ആകെയുള്ള 36 അംഗങ്ങളില്‍ 21 അംഗങ്ങള്‍ യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥിയായ റസീന അബ്‌ദുല്‍ ഖാദറിനെ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ എതിര്‍ സ്‌ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ ലിഷ ടീച്ചര്‍ക്ക് 14 വോട്ടാണ് കിട്ടിയത്. ബി.ജെ.പി അംഗം ജയേഷ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ലീഗ് സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച ഷബീര്‍ അഹമ്മദിനെതിരെ റിബലായി മത്സരിച്ച് വിജയിച്ച അംഗം യു.ഡി.എഫിന് വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഭരണാധികാരി സുരേഷ് കുമാര്‍ റസീന അബ്‌ദുല്‍ ഖാദര്‍ വിജയിച്ചതായും ബത്തേരി നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ ആയതായും പ്രഖ്യാപിച്ചു. ഉച്ചയ്‌ക്ക് 2:30 ന് ആരംഭിച്ച വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്നും ചെറൂര്‍ കുന്ന് ഡിവിഷനില്‍ നിന്നും വിജയിച്ച ഇന്ദ്രജിത്തിനെ ബൈസ്‌റ്റര്‍ മാനായി പ്രഖ്യാപിച്ചപ്പോള്‍ എല്‍.ഡി.എഫ് നിന്നും യോഹന്നാനെ വൈസ് ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഭരണാധികാരി തെരഞ്ഞെടുപ്പിലേക്ക് കടന്നു. യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥി ഇന്ദ്രജിത്തിന് 21 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്‌ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ യോഹന്നാന് 14 വോട്ടുകള്‍ ആണ് ലഭിച്ചത്. 21 വോട്ടുകള്‍ ലഭിച്ച ഇന്ദ്രജിത്തിനെ ബത്തേരി നഗരസഭയുടെ വൈസ് ചെയര്‍മാനായി ഭരണാധികാരി പ്രഖ്യാപിച്ചു. ഐ.സി ബാലകൃഷ്‌ണന്‍ എം.എല്‍.എ, ടി. മുഹമ്മദ്, ഡി.പി. രാജശേഖരന്‍, എം.എ. അസൈനാര്‍, ഉമ്മര്‍ കുണ്ടാട്ടില്‍ തുടങ്ങിയ നേതാക്കള്‍ സ്‌ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ നഗരസഭാ ഹാളില്‍ എത്തിയിരുന്നു. നഗരസഭാ സെക്രട്ടറി സൈനുദ്ദീന്‍ നന്ദിയും പ്രകാശിപ്പിച്ചു.