Wednesday, March 11, 2026 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.12 AM

സമസ്‌ത ശതാബ്‌ദി സന്ദേശ യാത്രയ്‌ക്ക് ജില്ലയില്‍ ഉജ്വല സ്വീകരണം

uploads/news/2025/12/817728/1.jpg

കല്‍പ്പറ്റ: സമസ്‌ത അധ്യക്ഷന്‍ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്‌ത ശതാബ്‌ദി സന്ദേശ യാത്രയ്‌ക്ക് ജില്ലയില്‍ ഉജ്വല സ്വീകരണം. മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.
സമസ്‌ത വയനാട്‌ പ്രസിഡന്റ്‌ കെ.ടി. ഹംസ മുസ്‌ ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ്‌ ബഷീര്‍. എം.പി മുഖ്യാഥിതിയായി. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്‌ണന്‍, ടി. സിദ്ധിക്ക്‌, മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍, പാണക്കാട്‌ സയ്ിയദ്‌ മുഹീന്‍ അലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുലൈലി, മുക്കം ഉമര്‍ ഫൈസി, അബ്‌ദുസലാം ബാഖവി വടക്കേക്കാട്‌ ശതാബ്‌ദി സന്ദേശം നല്‍കി.
മുസ്‌തഫ മുണ്ടുപാറ, അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്‌, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. എസ്‌. മുഹമ്മദ്‌ ദാരിമി സ്വാഗതവും ഹാരിസ്‌ ബാഖവി കമ്പളക്കാട്‌ നന്ദിയും പറഞ്ഞു. സയ്യിദ്‌ മുഹമ്മദ്‌ സമസ്‌തയുടെ ആശയ ആദര്‍ശങ്ങളെയാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജനങ്ങള്‍ക്കിടയില്‍ അനൈക്യമുണ്ടാകുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്നും സമസ്‌ത അധ്യക്ഷന്‍ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്‌ത ശതാബ്‌ദി സന്ദേശ യാത്രക്ക്‌ കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതസൗഹാര്‍ദ്ദത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ സമസ്‌ത. നമ്മെ ഉപദ്രവിക്കാത്ത ആരേയും നാം സ്‌നേഹിക്കണം. രാജ്യത്ത്‌ മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കപ്പടണം. മത രാഷ്ര്‌ട വാദം പാടില്ല. ആരും ആരേയും അപമാനിക്കരുത്‌. പരസ്‌പരം പഴിചാരരുത്‌. എല്ലാ ജനാധിപത്യ വിശ്വാസികളായ ഭരണഘടന അംഗീകരിക്കുന്ന രാഷ്ര്‌ടീയ പാര്‍ട്ടികളെയും സമസ്‌ത അംഗീകരിക്കും.
എന്നാല്‍ സമസ്‌തയുടെ വേദിയില്‍ രാഷ്ര്‌ടീയം പറയാന്‍ ആരും ശ്രമിക്കേണ്ടതില്ല. ആശയപരമായാണ്‌ മറ്റു മുസ്ലിം സംഘടനകളെ എതിര്‍ക്കുന്നത്‌. ഈ യാത്ര ആള്‍ക്കൂട്ടത്തെ കാണിച്ച്‌ അഹങ്കരിക്കാനുള്ള യാത്രയല്ല. സമസ്‌തയെ വിഴങ്ങാനും വഴങ്ങാനും ആരേയും സമ്മതിക്കില്ല. ചേരയായാലും ചവിട്ടിയാല്‍ കടിക്കും. കടിക്കുമ്പോള്‍ നല്ല കടിയായിരിക്കുമെന്നും സോഷ്യല്‍ മീഡിയയിലും മറ്റും സമസ്‌തയെ ഇകഴ്‌ത്താന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Saturday 27 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW