-->
അടൂര്‍: നഗരസഭാ അധ്യക്ഷ സ്‌ഥാനം വീതം വച്ചത് അര്‍ഹതയില്ലാത്തവര്‍ക്കെന്ന് ആരോപിച്ച് സത്യപ്രതിജ്‌ഞ ദിവസം നഗരസഭ കവാടത്തില്‍ കുത്തിയിരുന്ന്‌പ്രതിഷേധിച്ച് മുന്‍ കൗണ്‍സിലര്‍. അടൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ അനുചന്ദ്രശേഖറാണ് പ്രതിഷേധിച്ചത്. അധ്യക്ഷ സ്‌ഥാനം വീതം വയ്‌ക്കുകയാണെങ്കില്‍ അത് സീനിയോറിറ്റി നോക്കിയാകണമെന്നും അല്ലെങ്കില്‍ അഞ്ചു വര്‍ഷവും ഒരേ ആള്‍ തന്നെ നഗരസഭ സ്‌ഥാനം വഹിക്കണമെന്നുമായിരുന്നു അനൂപ് ചന്ദ്രശേഖറിന്റെ ആവശ്യം.റീനാ ശാമുവലിന് മൂന്ന് വര്‍ഷവും പ്രീതു ജഗതിയ്‌ക്ക് ഒരു വര്‍ഷം, മുംതാസ് ഒരു വര്‍ഷം എന്നിങ്ങനെ അധ്യക്ഷ സ്‌ഥാനം വീതം വയ്‌ക്കാണ് പാര്‍ട്ടി തീരുമാനമെന്നാണ് അനൂപ് പറയുന്നത്.ഇതില്‍ പ്രീതു ജഗതിയെ ചൊല്ലിയാണ് തര്‍ക്കം. പ്രീതുവിനേക്കാള്‍ സീനിയര്‍ ആളുകള്‍ വിജയിച്ചവരുടെ പട്ടികയില്‍ ഉണ്ട്. ഇവരെ തള്ളിയത് ഏതു മാനദണ്ഡപ്രകാരമാണ് എന്ന് പാര്‍ട്ടി വ്യക്‌തമാക്കണം. ഇങ്ങനെ ഒരു അവസരത്തില്‍ മാത്രമാണ് തനിക്ക് ഈ വിഷയം അവതിരിപ്പിക്കുവാന്‍ സാധിക്കുയുള്ളൂവെന്നും അതാണ് ഇക്കത്തരത്തില്‍ പ്രതിഷേധിച്ചതെന്നുമാണ് അനൂപ് പറയുന്നത്. അനൂപ് ചന്ദ്രശേഖറിനെ പ്രതിഷേധത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. സത്യപ്രതിജ്‌ഞ കഴിഞ്ഞ ശേഷം അനൂപ് പ്രതിഷേധം അവസാനിപ്പിച്ച് സ്‌ഥലത്തു നിന്നും പോയി.