Wednesday, March 11, 2026 Last Updated 22 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.12 AM

മാവേലിക്കര നഗരസഭയ്‌ക്കു സമീപം അഗ്നിബാധ അടഞ്ഞുകിടന്ന മൂന്നു കടകളും കാവും കത്തിനശിച്ചു

uploads/news/2025/12/817726/3.jpg

മാവേലിക്കര: നഗരസഭാ ഓഫീസിന്‌ സമീപം തീപിടിത്തം. അടഞ്ഞുകിടന്ന മൂന്ന്‌ കടകളും കാവിന്റെ ഭാഗവും കത്തി നശിച്ചു. ഇന്നലെ വൈകിട്ട്‌ 5.30ഓടെയായിരുന്നു അഗ്നിബാധ ഉണ്ടായത്‌. കഴിഞ്ഞ കാല വര്‍ഷത്തില്‍ ശക്‌തമായ കാറ്റിനെ തുടര്‍ന്ന്‌ ഇടശേരില്‍ കാവിലെ മരങ്ങള്‍ വീണു കിടക്കുകയാണ്‌.
അടിയില്‍ നിന്നും തീ പടര്‍ന്നു കടമുറികളിലേക്കു വ്യാപിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ മൂന്ന്‌ യൂണിറ്റുകള്‍ സ്‌ഥലത്തെത്തിയാണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്‌. ആസാദ്‌ ടൈംസ്‌ , ബി.എം.എസ്‌ ഓഫീസ്‌ , മുന്‍പ്‌ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നിരുന്ന കടമുറി എന്നിവയാണ്‌ കത്തി നശിച്ചത്‌. കഴിഞ്ഞ കാലവര്‍ഷത്തില്‍ കാവിനുള്ളില്‍ നിന്ന്‌ മരങ്ങള്‍ കടപുഴകി കെട്ടിടങ്ങളുടെ മുകളിലേക്ക്‌ വീണുകിടന്നിരുന്നത്‌ കാരണം കെട്ടിടങ്ങള്‍ മൂന്നും അടഞ്ഞു കിടക്കുകയായിരുന്നു. കെട്ടിടങ്ങളുടെ പൂട്ടുകള്‍ തകര്‍ത്താണ്‌ ഉള്ളിലേക്ക്‌ ബാധിച്ച തീയണയ്‌ക്കാനായത്‌. ബി.എം.എസ്‌ ഓഫീസിലെ കസേരകള്‍, മേശ, ഫാന്‍ എന്നിവയും ആസാദ്‌ ടൈംസിലെ മേശ, കസേര, മറ്റ്‌ ഉപകരണങ്ങള്‍ എന്നിവയും കത്തി നശിച്ചു. കെട്ടിടത്തിന്റെ തടികൊണ്ടുള്ള മേല്‍ക്കൂര പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്‌. കാവിന്റെ കുറച്ചു ഭാഗങ്ങളിലും തീ പടര്‍ന്നിരുന്നു. റോഡരികിലെ പാഴ്‌മരത്തിന്റെ ചുവട്ടില്‍ നിന്നാണ്‌ തീ പടര്‍ന്നു പിടിച്ചതെന്നും ആരെങ്കിലും അവിടെ തീ കത്തിച്ചതാകാം എന്നുമാണ്‌ പ്രാഥമിക നിഗമനം. എന്നാല്‍ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ നടന്ന ആഘോഷങ്ങളുടെ ഭാഗമായി ഈ ഭാഗത്ത്‌ മാലപടക്കം പൊട്ടിച്ചിരുന്നതായും പറയപ്പെടുന്നു.

Ads by Google
Advertisement
Saturday 27 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW