Saturday, March 14, 2026 Last Updated 47 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.12 AM

അഡ്വ. ബീനാ ജോസഫ്‌ നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌സണ്‍

മഞ്ചേരി: ഇന്നലെ ഉച്ചക്ക്‌ ശേഷം നടന്ന നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌ണന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ. ബീനാ ജോസഫ്‌ തെരഞ്ഞെടുക്കപ്പെട്ടു. എതിരെ മത്സരിച്ച സിപിഎമ്മിലെ മാഞ്ചേരി ഫസ്‌ലക്ക്‌ ലഭിച്ച 16 വോട്ടിനെതിരെ 36 വോട്ട്‌ നേടിയാണ്‌ അഡ്വ. ബീനാ ജോസഫ്‌ നഗരസഭാ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്‌. ബീനയെ കോണ്‍ഗ്രസിലെ വി പി ഫിറോസ്‌ നിര്‍ദ്ദേശിച്ചു. മുസ്ലിം ലീഗിലെ കെ എം ഹുസൈന്‍ പിന്താങ്ങി. ബീനാ ജോസഫിന്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ അബ്‌ദുല്‍ മജീദ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വ.ബീനാ ജോസഫ്‌ ഇത്‌ രണ്ടാം തവണയാണ്‌ നഗരസഭയുടെ വൈസ്‌ ചെയര്‍പേഴ്‌സണാകുന്നത്‌. 2020-2022 കാലയളവിലാണ്‌ വൈസ്‌ ചെയര്‍പേഴ്‌സണായത്‌. ഡി സി സി ജനറല്‍ സെക്രട്ടറിയും ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമാണ്‌. മഹിളാ കോണ്‍ഗ്രിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അംഗനവാടി അധ്യാപകരുടെ സംഘടനയുടെ സംസ്‌ഥാന ഭാരവാഹി, ആള്‍ കേരള പൊലീസ്‌ റിഡ്രസല്‍ ഫോറം മെമ്പര്‍, ജില്ലാ ബാര്‍ അസോസിയേഷന്‍ ട്രഷറര്‍, ക്രിസ്‌റ്റ്യന്‍ യൂണിറ്റി സെന്റര്‍ പ്രസിഡന്റ്‌ എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
താമരശ്ശേരി രൂപത പാസ്‌റ്റര്‍ കൗണ്‍സില്‍ മെമ്പറും സെന്‍ട്രല്‍ കമ്മറ്റി അംഗം എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. 2010 മുതല്‍ നഗരസഭാ കൗണ്‍സിലറായിരുന്നു. 2014-15ല്‍ സ്‌ഥിരം സമിതി അധ്യക്ഷയായിരുന്നു. കെഎസ്‌യുവിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച ബീനാ ജോസഫ്‌ ജീവ കാരുണ്യ മേഖലയിലും സജീവമാണ്‌. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്റ്‌സ് കൗണ്‍സില്‍ മെമ്പറും തൃശൂര്‍ വിമല കോളജ്‌ യു യു സിയുമായിരുന്നു. മഞ്ചേരി ഇന്ദിരാജി വനിതാ സഹകരണ സംഘം പ്രസിഡന്റായിരുന്നു. കാന്‍സര്‍ രോഗികള്‍ക്കുള്ള ഹെയര്‍ ഡൊണേഷന്‍ ജില്ലയില്‍ ആദ്യം അവതരിപ്പിച്ച അഡ്വ. ബീനാ ജോസഫ്‌ മുന്നു തവണ കേശദാനം നടത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 27 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW