-->
മഞ്ചേരി: മഞ്ചേരി നഗരസഭയുടെ പുതിയ ചെയര്‍മാനായി മുസ്ലിം ലീഗിലെ വല്ലാഞ്ചിറ അബ്‌ദുല്‍ മജീദ് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. വരണാധികാരി മലപ്പുറം ഡിഡിഇ എ എം റഫീഖ് സത്യവാചകം ചൊല്ലിക്കൊടുത്തു. കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ 53 അംഗങ്ങളില്‍ 36 അംഗങ്ങള്‍ വല്ലാഞ്ചിറ അബ്‌ദുല്‍ മജീദിന് വോട്ടു ചെയ്‌തു.
എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്‌ഥാനാര്‍ഥി നിസാറലി എന്ന കുട്ട്യാന് 16 വോട്ടുകളും ലഭിച്ചു. ബി ജെ പിയുടെ ഏക പ്രതിനിധി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് മത്സരിച്ച വല്ലാഞ്ചിറ അബ്‌ദുല്‍ മജീദിനെ കെ എം ഹുസൈന്‍ നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് അംഗം വി പി ഫിറോസ് പിന്താങ്ങി. പാര്‍ലെമെന്ററി രംഗത്ത് ആദ്യമായാണ് വല്ലാഞ്ചിറ അബ്‌ദുല്‍ മജീദ് തെരഞ്ഞെടുക്കപ്പെടുന്നത്. മഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റായ അദ്ദേഹം എസ് ടി യു സംസ്‌ഥാന സെക്രട്ടറിയും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. 1986ല്‍ എം എസ് എഫിലൂടെ പൊതു രംഗത്തുവന്ന വല്ലാഞ്ചിറ അബ്‌ദുല്‍ മജീദ് ദീര്‍ഘകാലം മഞ്ചേരിയിലെ ചുമട്ടുതൊഴിലാളി യൂണിയന്‍ (എസ്.ടി.യു)വിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ പ്രസിഡന്റാണ്. ചുമട്ടുതൊഴിലാളി യൂണിയന്റെ സംസ്‌ഥാനജില്ലാ ജനറല്‍ സെക്രട്ടറി പദവി വഹിക്കുന്നുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോപ്പഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്‌ടര്‍, ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സംസ്‌ഥാന ബോര്‍ഡ് അംഗം, മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ജീവ കാരുണ്യ രംഗത്തും സജീവമാണ് അബ്‌ദുല്‍ മജീദ്. മഞ്ചേരി സി എച്ച് സെന്ററിന്റെ സജീവ പ്രവര്‍ത്തകനാണ്. റമളാനില്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു മുസ്ലിം ലീഗ് ടൗണ്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഇഫ്‌താറിന് മുഴുവന്‍ സമയ സേവനം നല്‍കി എപ്പോഴും വളിപ്പുറത്തുള്ള നേതാവാണ് മജീദ്. നഗരസഭയിലെ തുറക്കല്‍ വാര്‍ഡില്‍ നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച മജീദ് മഞ്ചേരിയുടെ സമഗ്ര വികസനത്തിന് പദ്ദതികളൊരുക്കുവാനുള്ള തയ്ായറെടുപ്പിലാണ്.
തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ അഡ്വ. യു എ ലത്തീഫ് എം എല്‍ എ, മുന്‍ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ, യു ഡി എഫ് നേതാക്കളായ വല്ലാഞ്ചിറ മുഹമ്മദാലി, പറമ്പന്‍ റഷീദ്, കണ്ണിയന്‍ അബൂബക്കര്‍, ഹുസൈന്‍ വല്ലാഞ്ചിറ, പി പി കബീര്‍, കെ കെ ബി മുഹമ്മദാലി, അസീസ് ചീരാന്തൊടി, നിവില്‍ ഇബ്രാഹീം, ഹനീഫ പുല്ലൂര്‍, അഡ്വ. ബീനാ ജോസഫ്, സുബൈര്‍ വീമ്പൂര്‍, സക്കീന പ്രസംഗിച്ചു.