-->
മലപ്പുറം: സമൂഹത്തിന് നന്മ പകരുന്ന പ്രവര്‍ത്തനങ്ങളാണ് നാഷ്‌ണല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാര്‍ ചെയ്ുയന്നതെന്ന് പി. ഉബൈദുള്ള എം.എല്‍.എ. മലപ്പുറം ജി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്‌തദിന ക്യാമ്പിന്റെ ഉദ്‌ഘാടനം ജി.എം.യു.പി.എസ് ചെമ്മങ്കടവില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല മനുഷ്യനായാല്‍ മാത്രമേ സമൂഹത്തിന് പ്രയോജനം ഉണ്ടാവുകയുള്ളൂവെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. കോഡൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാരിയത്തുല്‍ ഖിബിത്തിയ്യ അധ്യക്ഷത വഹിച്ചു.
കമ്മൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ വിത്തും കൈക്കോട്ടും, ഹരിതകര്‍മസേനയോടൊപ്പം ഒരു ദിനം, ഗ്രാമത്തിന്റെ ചരിത്രം ശേഖരണം, മുതിര്‍ന്നവരെ ആദരിക്കല്‍, ലഹരിക്കെതിരെ ഒപ്പ് ശേഖരണം, തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കല്‍ എന്നീ വിവിധ പദ്ധതികള്‍ ഉണ്ട്. ട്രാഫിക് ബോധവല്‍ക്കരണം, എയ്‌ഡ്സ് ബോധവല്‍ക്കരണം എന്നിവയും ഏഴ് ദിന ക്യാമ്പില്‍ സംഘടിപ്പിക്കുന്നുണ്ട്.
ജി.എച്ച്.എസ്.എസ് മലപ്പുറം പ്രിന്‍സിപ്പാള്‍ രത്നാകരന്‍ ടി, പി.ടി.എ പ്രസിഡന്റ് അന്‍വര്‍ അയ് ബി ആര്‍ സി മലപ്പുറം ബി.പി.ഒ മുഹമ്മദലി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സതീശന്‍ പി.വി, ജെയിന്‍ സിറിയക്, ടി. മുഹമ്മദലി, വി.കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.