Friday, March 13, 2026 Last Updated 28 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.11 AM

ളാലം മഹാദേവക്ഷേത്രോത്സവത്തിന്‌ കൊടിയേറി

uploads/news/2025/12/817719/4.jpg

പാലാ : ളാലം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്‌ കൊടിയേറി.മുണ്ടക്കൊടി ഇല്ലം ഹരികൃഷ്‌ണന്‍ നമ്പൂതിരി, മേല്‍ശാന്തി സി.എന്‍. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്‌.
തിരുവരങ്ങിന്റെ ഉദ്‌ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ അംഗം മനോജ്‌ ബി.നായര്‍ നിര്‍വ്വഹിച്ചു.സന്തോഷ്‌ ഗംഗ സ്‌മാരക വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ്‌ വിതരണവും വിവിധ മേഖലയിലെ പ്രതിഭകളെ ആദരിക്കലും അദ്ദേഹം നിര്‍വ്വഹിച്ചു.ഉപദേശക സമിതി പ്രസിഡന്റ്‌ ശ്രീകുമാര്‍ കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.പരമേശ്വരന്‍ നായര്‍ പുത്തൂര്‍, നാരായണന്‍കുട്ടി അരുണ്‍ നിവാസ്‌, അഡ്വ. രാജേഷ്‌ പല്ലാട്ട്‌, എന്‍.കെ.ശിവന്‍കുട്ടി, സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ എം. പ്രത്യുഷ്‌,ടി.എന്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നൃത്തരാവ്‌ അരങ്ങേറി. ക്ഷേത്രത്തില്‍ ഇന്ന്‌ രാവിലെ 8ന്‌ ശ്രീബലി എഴുന്നള്ളത്ത്‌, ഉച്ചപൂജ, രാത്രി 7ന്‌ ചാക്യാര്‍കൂത്ത്‌, 9ന്‌ വിളക്കിനെഴുന്നള്ളിപ്പ്‌.

Ads by Google
Advertisement
Saturday 27 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW