-->
കോട്ടയം: കോട്ടയം നഗരസഭയില്‍ 41ാമത് അധ്യക്ഷനായി യു.ഡി.എഫിലെ എം.പി. സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 32 കൗണ്‍സിലര്‍മാരുടെ പിന്തുണയിലാണു സന്തോഷ് അധ്യക്ഷനായി വിജയിച്ചത്. എല്‍.ഡി.എഫില്‍ നിന്നും സി.എന്‍. സത്യനേശനും, എന്‍.ഡി.എ സ്‌ഥാനാര്‍ഥിയായി ടി.എന്‍. ഹരികുമാറുമാണു അധ്യക്ഷ സ്‌ഥാനാര്‍ഥിയായി മത്സരിച്ചത്. കാഞ്ഞിരം വാര്‍ഡില്‍ നിന്നും മത്സരിച്ച യു.ഡി.എഫിലെ സനില്‍ കാണക്കാലില്‍ ആശുപത്രിയില്‍ നിന്നെത്തി വോട്ടു ചെയ്‌ത ശേഷം തിരികെ പോയി. നഗരസഭയിലെ 39-ാം വാര്‍ഡില്‍ നിന്നും 509 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സന്തോഷ് കുമാര്‍ ആറാം തവണയാണു കൗണ്‍സിലറാകുന്നത്. ആദ്യത്തെ രണ്ടര വര്‍ഷം സന്തോഷ്‌കുമാറും തുടര്‍ന്നു ഒന്നര വര്‍ഷം കോണ്‍ഗ്രസ് നേതാവ് ടി.സി. റോയിയും പീന്നിടുള്ള ഒരു വര്‍ഷം കോണ്‍ഗ്രസിലെ ടോം കോര അഞ്ചേരിലും ചെയര്‍മാന്‍മാരാകും.
കോണ്‍ഗ്രസിലെ ഷീബ പുന്നന്‍ ഉപാധ്യക്ഷയായത്. അടുത്ത ടേമില്‍ അനുഷ കൃഷ്‌ണന്‍, സാലി മാത്യു എന്നിവര്‍ ഉപാധ്യക്ഷ പദവി പങ്കിടും. യു.ഡി.എഫ് - 32, എല്‍ഡിഎഫ് -15, എന്‍ഡിഎ - ആറ് എന്നിങ്ങനെയാണു കോട്ടയം നഗരസഭയിലെ കക്ഷിനില.