Friday, March 13, 2026 Last Updated 49 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.11 AM

കിട്ടിയത്‌ വലിയ ചുമതല, ദൈവത്തിന്‌ നന്ദി, നാടിന്റെ നന്മയാണ്‌ ലക്ഷ്യം: ദിയ ബിനു

uploads/news/2025/12/817717/2.jpg

പാലാ: നഗരസഭയുടെ 22-ാമത്‌ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ ദൈവത്തോട്‌ നന്ദി പറയുന്നുവെന്നായിരുന്നു ദിയബിനുവിന്റെ ആദ്യ പ്രതികരണം. വലിയ ചുമതലയാണ്‌ എനിക്ക്‌ കിട്ടിയിരിക്കുന്നതെന്ന്‌ ബോധ്യമുണ്ട്‌.നാടിന്റെ നന്മയ്‌ക്കായി കഴിയുന്നത്ര പ്രവര്‍ത്തിക്കും.പാലായെ കേരളത്തിലെ നമ്പര്‍ വണ്‍ നഗരസഭയാക്കാന്‍ ശ്രമിക്കും. -ദിയ പറഞ്ഞു.കാലം കാത്തുവച്ച കാവ്യനീതിയാണ്‌ തന്റെ സ്‌ഥാനലബ്‌ദിയെന്നും ദിയബിനു കൂട്ടിച്ചേര്‍ത്തപ്പോള്‍ അത്‌ നലംതികഞ്ഞ ഒരു രാഷ്ര്‌ടീയക്കാരിയുടെ തന്ത്രപരമായ വാക്കുകളുമായി മാറി.

അച്‌ഛന്‌ സാധിക്കാത്തത്‌ മകളിലൂടെ... ആനന്ദാശ്രുക്കള്‍പൊഴിച്ച്‌ ബിനു പുളിക്കക്കണ്ടം

പാലാ: ആനന്ദാശ്രുക്കള്‍പൊഴിച്ച്‌ ബിനു പുളിക്കകണ്ടം.മൂന്ന്‌ വര്‍ഷം മുന്‍പ്‌ കപ്പിനും ചുണ്ടിനുമിടയില്‍ തനിക്ക്‌ നഷ്‌ടപ്പെട്ട ചെയര്‍മാന്‍ സ്‌ഥാനം ഇന്നലെ മകള്‍ ദിയയിലൂടെ നിറവേറിയപ്പോള്‍.ഒരുവേള വികാരഭരിതനായി അഡ്വ. ബിനു പുളിക്കകണ്ടം.കാലത്തിന്റെ കാവ്യനീതിയാണിത്‌. എന്നോടുകാണിച്ച അനീതിക്ക്‌ പലര്‍ക്കുമുള്ള മറുപടിയും.അവരിതു കാണട്ടെ. സന്തോഷാശ്രുക്കള്‍ തുടച്ചുകൊണ്ട്‌ അഡ്വ. ബിനുപുളിക്കകണ്ടം പറഞ്ഞു.ദിയയുടെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മ ക്ഷേമയും സഹോദരി ശ്രേയയും ഉള്‍പ്പടെ കുടുംബാംഗങ്ങള്‍ എല്ലാം എത്തിയിരുന്നു.

Ads by Google
Advertisement
Saturday 27 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW