-->
ചങ്ങനാശേരി: മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും ചന്ദനം സുഗന്ധം പരത്തി രണ്ടു ദിവസങ്ങളിലായി നടന്ന ചങ്ങനാശേരി പൂതൂര്‍പ്പള്ളി ചന്ദനക്കുട ദേശീയാഘോഷം സമാപിച്ചു.
ചന്ദനക്കുടത്തോടനുബന്ധിച്ചു നടന്ന മാനവമൈത്രി സംഗംമം മന്ത്രി വി.എന്‍.വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു. ജമാഅത്ത് പ്രസിഡന്റ് ടി.പി.അബ്‌ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.ചങ്ങനാശേരി അതിരൂപത വികാരി ജനറല്‍ മോണ്‍: ആന്റണി എത്തക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി, ജോബ് മൈക്കിള്‍ എം.എല്‍.എ, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പഴയപള്ളി മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ഹാജി.എസ്.എം.ഫൂവാദ്, വാര്‍ഡ് കൗണ്‍സിലര്‍ പി.എ.നസീര്‍, ജമാഅത്ത് ഖജാന്‍ജി റിയാസ് മമ്മറാന്‍, ജനറല്‍ കണ്‍വീനര്‍ ടി.എ.ഷൈജു, കണ്‍വീനര്‍ ഷാഹിര്‍ താഴ്‌ചയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകിട്ട് 5.30ന് പുതൂര്‍പളഅളിയില്‍ നിന്നു പഴയപള്ളിയിലേക്കു പുറപ്പെട്ട ചന്ദനക്കുടം ഘോഷയാത്രക്ക് ഇലക്‌ട്രിസിറ്റി ബോര്‍ഡ്, ചങ്ങനാശേരി നഗരസഭ, ഫയര്‍സേ്‌റ്റഷന്‍, പഴയപള്ളിയിലെത്തിച്ചേരുന്ന ചന്ദനക്കുടം കാവില്‍ ഭഗവതി ക്ഷേത്രമൈതാനത്ത് കാവില്‍ ഭഗവതിസേവാസംഘം വക സ്വീകരണത്തിനുശേഷം താലൂക്ക് കച്ചേരിയില്‍ എത്തുകയും പരമ്പരാഗതമായി കൈമാറിവന്ന പണക്കിഴി കലക്‌ടര്‍ ജമാഅത്ത് പ്രസിഡന്റിന് കൈമാറി.
എക്‌സൈസ്, ക്യാപിറ്റല്‍ സ്‌റ്റീല്‍സ്, സൈബര്‍ കോളജ്, ഹിദായത്ത് ജങ്‌ഷന്‍, എന്‍.എസ്. എസ് ജങ്‌ഷന്‍, രാജേശ്വരി കോംപ്ലക്‌സ്, മുനിസിപ്പല്‍ ജങ്‌ഷന്‍, പി.എം.ജെ ഷോപ്പിങ് കോംപ്ലക്‌സ് 10ന് ചന്ദനക്കുടഘോഷയാത്ര പുതുര്‍പള്ളിയില്‍ എത്തിച്ചേര്‍ന്നതോടെ ആദ്യ ദിവസത്തെ ഘോഷയാത്ര സമാപിച്ചു. തുടര്‍ന്നു ഗാനമേളയും നടന്നു.
രണ്ടാം ദിവസമായ 26 ന് രാവിലെ 7ന് ചന്ദനക്കുടഘോഷയാത്ര ഇരൂപ്പ തൈക്കാവില്‍ നന്നും പുറപ്പെട്ടു. തുടര്‍ന്ന് വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി 11ന് ചന്ദനക്കുട ഘോഷയാത്ര പള്ളി അങ്കണത്തില്‍ തിരിച്ചെത്തി.വൈകിട്ട് 5ന് ചന്ദനക്കുടഘോഷയാത്ര ചന്തക്കടവ് മൈതാനിയില്‍ നിന്നും ആരംഭിച്ചു. മുസാവരി ജങ്‌ഷനില്‍ സ്വീകരണം, കെ.പി.എം.എസ്, പൊലീസ് സേ്‌റ്റഷന്‍, മെത്രപോലീത്തന്‍ പള്ളി, എട്ടിനു കവല ജങ്‌ഷന്‍, പി.എം.ജെ കോപ്ലക്‌സ്. ചന്ദനക്കുട ഘോഷയാത്ര പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ചന്ദനക്കുടം നേര്‍ച്ചപ്പാറയിലേക്കു പുറപ്പെട്ടു. 10ന് ഗസല്‍, 11ന് ഗാനമേള. ചന്ദനക്കുടഘോഷയാത്ര പള്ളിയില്‍ തിരിച്ചെത്തിയതോടെ ഈ വര്‍ഷത്തെ ചന്ദനക്കുടം ആഘോഷത്തിന് സമാപനമായി.