Friday, March 13, 2026 Last Updated 34 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.11 AM

നൗഷത്ത്‌ കൂടത്തില്‍ പാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍

പാനൂര്‍: പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണറായി മുസ്‌ ലിം ലീഗിലെ നൗഷത്ത്‌ കൂടത്തിലിനെ തെരഞ്ഞെടുത്തു. നൗഷത്തിന്‌ 23 വോട്ടും എതിര്‍ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.എമ്മിലെ പി.പി ശബ്‌നത്തിന്‌ 13 വോട്ടും ലഭിച്ചു. ബി.ജെ.പിയുടെ സാവിത്രിക്ക്‌ മൂന്ന്‌ വോട്ടും ലഭിച്ചു.
എല്‍.ഡി.എഫിലെ കോടൂര്‍ ബാലന്‍ അസുഖം കാരണം തെരഞ്ഞെടുപ്പിന്‌ ഹാജരായില്ല.ലീഗ്‌ വിമതനായി മത്സരിച്ച നാലാം വാര്‍ഡിലെ വി. റഫീഖ്‌ തെരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ട്‌ നിന്നു. നഗരസഭയിലെ പതിനെട്ടാം വാര്‍ഡ്‌ പെരിങ്ങത്തൂര്‍ ടൗണില്‍ നിന്നും നഗരസഭയിലെ ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ നൗഷത്ത്‌ കൂടത്തില്‍ വിജയിച്ചത്‌.
2010 മുതല്‍ 14 വരെ പെരിങ്ങളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ച്‌ ഭരണരംഗത്ത്‌ മികവ്‌ തെളിയിച്ചിറ്റുണ്ട്‌. പെരിങ്ങത്തൂരിലെ പരേതനായ കൂടത്തില്‍ ഉസ്‌മാന്‍ ഹാജിയുടെയും ആസ്യയുടെയും മകളാണ്‌. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ബ്രാഞ്ച്‌ മാനേജര്‍ റെഹ്‌ ഷാദ്‌ റഹ്‌മാനാണ്‌ ഭര്‍ത്താവ്‌. വിദ്യാര്‍ഥികളായ ഐന്‍ ഐയിഷ എമിന്‍, ഹാമിഹയാം, ഹെമില്‍ ഹൈബക്ക്‌ മക്കളാണ്‌. കെമിസ്‌ട്രിയില്‍ എം എഫില്‍ നേടിയ നൗഷത്ത്‌ കൂടത്തില്‍ നിലവില്‍ പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെമിസ്‌ട്രി അധ്യാപികയും വനിതാ ലീഗ്‌ പാനൂര്‍ നഗരസഭ പ്രസിഡന്റുമാണ്‌.

Ads by Google
Advertisement
Saturday 27 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW