Saturday, March 14, 2026 Last Updated 17 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.11 AM

പി. ഇന്ദിര മേയറായി സത്യപ്രതിജ്‌ഞ ചെയ്‌തു

കണ്ണൂര്‍: രണ്ടാം യു.ഡി.എഫ്‌ ഭരണത്തില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.പി ഇന്ദിര സത്യപ്രതിക്‌ഞ ചെയ്‌തു. 56 അംഗ കൗണ്‍സിലില്‍ 36 സീറ്റ്‌ നേടിയാണ്‌ അധികാരത്തിലെത്തിയത്‌.
എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി വി.കെ പ്രകാശിനിക്ക്‌ 15 വോട്ടും എന്‍.ഡി.എ സ്‌ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാലിന്‌ 4 വോട്ടുമാണ്‌ ലഭിച്ചത്‌.കണ്ണൂര്‍ കോര്‍പ്പറേഷന്‍ പയ്യാമ്പലം ഡിവിഷന്‍ പ്രതിനിധിയാണ്‌ ഇന്ദിര.മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരയ്‌ക്ക് ജില്ലാ കലക്‌ടര്‍ അരുണ്‍.കെ വിജയാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.കോര്‍പ്പറേഷന്‍ ഹാളില്‍ നടന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന്‌ ശേഷം സ്‌റ്റേഡിയം കോര്‍ണറിലാണ്‌ സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ നടന്നത്‌. സത്യപ്രതിജ്‌ഞയ്‌ക്ക് ശേഷം നടന്ന അനുമോദന പരിപാടിയില്‍ മുന്‍ മേയര്‍ ടി.ഒ മോഹനന്‍ അധ്യക്ഷനായി. കെ സുധാകരന്‍ എംപി, കെപി.സി.സി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌, മുസ്ലിംലീഗ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. അബ്‌ദുല്‍ കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ.ടി സഹദുല്ല, യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാ പി.ടി മാത്യു, ഡി.സി.സി പ്രസിഡന്റ്‌ മാര്‍ട്ടിന്‍ ജോര്‍ജ്‌, മുന്‍ മേയര്‍മാരായ മുസ്ലിഹ്‌ മഠത്തില്‍, സുമാ ബാലകൃഷ്‌ണന്‍, വിവിധ കക്ഷി നേതാക്കളായ അഡ്വ.എം.പി മുഹമ്മദലി, ബി.കെ അഹമദ്‌, സി.എ അജീര്‍, ഫാറൂഖ്‌ വട്ടപ്പൊയില്‍, പി.സി അഹമദ്‌ കുട്ടി, റോഷ്‌നി ഖാലിദ്‌, പി ഷമീമ, സി സീനത്ത്‌, വെള്ളോറ രാജന്‍, പി ഇന്ദിര, ഇ.എം ഗോപിനാഥ്‌, എം.എ കരീം, പങ്കെടുത്തു. മുസ്ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.പി താഹിറാണ്‌ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെത്‌. വാരം ഡിവിഷനിലെ കൗണ്‍സിലറാണ്‌.

Ads by Google
Advertisement
Saturday 27 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW